LiveTV

Live

National

അനന്ത്നാഗില്‍ ഭീകരാക്രമണം; ആറു പൊലീസുകാര്‍ കൊല്ലപ്പെട്ടു

അനന്ത്നാഗില്‍ ഭീകരാക്രമണം; ആറു പൊലീസുകാര്‍ കൊല്ലപ്പെട്ടു
Summary
തജിവാര അച്ബലില്‍ വെച്ച് പൊലീസ് സംഘത്തിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു.

ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ തീവ്രവാദി ആക്രമണത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. തജിവാര അച്ബലില്‍ വെച്ച് പൊലീസ് സംഘത്തിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. ഒരു പൊലീസ് ഓഫീസര്‍ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ഫിറോസാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. വെടിവെപ്പില്‍ ഏതാനും പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലശ്‍കറെ തോയ്‍ബ ഏറ്റെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്ന് രാവിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ ലശ്‍കറെ തോയ്ബ കമാന്‍ഡര്‍ അടക്കം രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.