LiveTV

Live

National

പരാതി നല്‍കാനെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍

പരാതി നല്‍കാനെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍
Summary
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് സ്ത്രീകള്‍ക്ക് നേരെ പൊലീസ് സ്റ്റേഷനില്‍ നടന്ന അതിക്രമത്തിന്‍റെ വീഡിയോ പുറത്തുവന്നു.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് സ്ത്രീകള്‍ക്ക് നേരെ പൊലീസ് സ്റ്റേഷനില്‍ നടന്ന അതിക്രമത്തിന്‍റെ വീഡിയോ പുറത്തുവന്നു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലാണ് സംഭവം.

പരാതി നല്‍കാനെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍

പരാതി നല്‍കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെയാണ് പൊലീസ് സ്റ്റേഷനുള്ളില്‍വെച്ച് പൊലീസുകാരന്‍ പീഡിപ്പിച്ചത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ആന്‍റി റോമിയോ സ്ക്വാഡ് എന്ന പേരില്‍ പുതിയ സംഘത്തിന് രൂപം നല്‍കിയ യോഗി ആദിത്യനാഥിന്‍റെ നാട്ടിലാണ് പൊലീസുകാര്‍ തന്നെ പീഡകരായി മാറിയത്. നേരത്തെ ആണ്‍പെണ്‍ ബന്ധത്തിന് മോശമായ അര്‍ത്ഥം മാത്രം നല്‍കി ആന്‍റി റോമിയോ സ്‍ക്വാഡ് പീഡിപ്പിക്കുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഇതിനു പിന്നാലെയാണ് പരാതി നല്‍കാനെത്തിയ സഹോദരിമാരായ പെണ്‍കുട്ടികള്‍ക്ക് നേരെ പൊലീസുകാരന്‍ ലൈംഗികാതിക്രമത്തിന് മുതര്‍ന്നിരിക്കുന്നത്. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ കോണ്‍സ്റ്റബിള്‍ ഈശ്വരി പ്രസാദിനെ സസ്‍പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത് തലയൂരാനാണ് യുപി പൊലീസിന്‍റെ ശ്രമം. പൊലീസുകാരുടെ ഇത്തരം പെരുമാറ്റം വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ എസ്പി രാജേഷ് എസ്, പോസ്കോ നിയമപ്രകാരം പൊലീസുകാരനെതിരെ കേസെടുക്കുമെന്നും അറിയിച്ചു.