LiveTV

Live

National

ചാര്‍ജിലിട്ട് ഫോണ്‍ ഉപയോഗിക്കരുതേ... യുവാവിന്‍റെ ജീവനെടുത്ത ദുരന്തം ഇങ്ങനെ...

ചാര്‍ജിലിട്ട് ഫോണ്‍ ഉപയോഗിക്കരുതേ... യുവാവിന്‍റെ ജീവനെടുത്ത ദുരന്തം ഇങ്ങനെ...
Summary
കോള്‍ ചെയ്യുമ്പോഴും വീഡിയോ ഗെയിമില്‍ മുഴുകുമ്പോഴും ചാര്‍ജ് കഴിഞ്ഞാല്‍ ഫോണ്‍ ചാര്‍ജിലിട്ട് തുടര്‍ന്നും ഉപയോഗിക്കുന്നവരാണ് മിക്കവരും.

കോള്‍ ചെയ്യുമ്പോഴും വീഡിയോ ഗെയിമില്‍ മുഴുകുമ്പോഴും ചാര്‍ജ് കഴിഞ്ഞാല്‍ ഫോണ്‍ ചാര്‍ജിലിട്ട് തുടര്‍ന്നും ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഈ പ്രവണത നിങ്ങളുടെ ജീവനെടുക്കാന്‍ പോലും തക്ക ദുരന്തത്തെയാകും ക്ഷണിച്ചുവരുത്തുകയെന്ന് ഭോപ്പാലില്‍ നിന്നു ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചാര്‍ജിലിട്ട് ഫോണ്‍ ഉപയോഗിക്കരുതേ... യുവാവിന്‍റെ ജീവനെടുത്ത ദുരന്തം ഇങ്ങനെ...

അഹ്മെദ്പൂരിലാണ് ദാരുണ സംഭവം. ചാര്‍ജിലിട്ട് ഫോണില്‍ ഗെയിം കളിക്കുന്നതിനിടെ പൊടുന്നനെ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കത്തിക്കരിഞ്ഞ നിലയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. സ്‍ഫോടനത്തിന്‍റെ തീവ്രത വെളിവാക്കുന്ന തരത്തിലായിരുന്നു മുറിക്കേറ്റ കേടുപാടുകള്‍. ഫോണ്‍ പൊട്ടിത്തെറിച്ചപ്പോള്‍ ബാറ്ററിയില്‍ നിന്നും പുറന്തള്ളിയ രാസപദാര്‍ഥങ്ങളാണ് തീപിടിത്തത്തിന് ഇടയാക്കിയത്. ഫോണ്‍ ചാര്‍ജിലിട്ട് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുകള്‍ ലഭിക്കാറുണ്ടെങ്കിലും മിക്കവരും അത് അവഗണിക്കുകയാണ് ചെയ്യാറുള്ളത്. ഇനിയെങ്കിലും ദുരന്തം വിളിച്ചുവരുത്തുന്ന ഈ പ്രവണത അവസാനിപ്പിക്കണമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.