LiveTV

Live

National

ദേശസ്‍നേഹം ആര്‍എസ്എസിന്റെ കുത്തകയല്ല: സിപിഐ

ദേശസ്‍നേഹം ആര്‍എസ്എസിന്റെ കുത്തകയല്ല: സിപിഐ
Summary
കശ്മീരിലെ ജനങ്ങളോട് സഹതാപം കാണിക്കുന്നവരേയും രാജ്യദ്രോഹികളാക്കുന്നു

കശ്മീരിലെ അതിക്രമങ്ങളെ വിമര്‍ശിക്കുന്നവരെ ദേശദ്രോഹികളാക്കുന്നുവെന്ന് സിപിഐ. 'കശ്മീരിലെ ജനങ്ങളോട് സഹതാപം കാണിക്കുന്നവരേയും രാജ്യദ്രോഹികളാക്കുന്നു'. ദേശസ്നേഹം ആര്‍എസ്എസിന്റെ കുത്തകയല്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചാണ് കേന്ദ്ര തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഹിന്ദു രാഷ്ട്രം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് സംഘ്പരിവാര്‍ നീക്കം'. കന്നുകാലി വിഷയത്തില്‍ ദേശവ്യാപക പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 31ന് ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.