LiveTV

Live

National

അരവിന്ദ് കെജരിവാളിനെതിരെ പുതിയ അഴിമതിയാരോപണവുമായി കപില്‍ മിശ്ര 

അരവിന്ദ് കെജരിവാളിനെതിരെ പുതിയ അഴിമതിയാരോപണവുമായി കപില്‍ മിശ്ര 
Summary
ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടതാണ് അഴിമതിയാരോപണങ്ങള്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദ്ര ജയിനുമെതിരെ പുതിയ അഴിമതിയാരോപണവുമായി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്ര. കെജരിവാളും സത്യേന്ദ്ര ജയിനും ആരോഗ്യവകുപ്പിന്റെ ഫണ്ട് അനധികൃതമായി ചെലവഴിച്ചെന്നാണ് കപില്‍ മിശ്ര പ്രധാനമായും ആരോപിക്കുന്നത്. ആരോഗ്യവകുപ്പില്‍ മൂന്ന് അഴിമതികള്‍ നടന്നുവെന്നും അതിലൊന്ന് മരുന്നുവാങ്ങിയതുമായി ബന്ധപ്പെട്ട് 300 കോടിയുടേതാണെന്നും കപില്‍ മിശ്ര ആരോപിക്കുന്നു.

ആസ്പത്രികളില്‍ മരുന്നു ആവശ്യമായിരുന്നില്ല. എന്നിട്ടം മരുന്നുകള്‍ വാങ്ങി. ഇവ സൂക്ഷിക്കുന്നതിന് മൂന്ന് ഗോഡൗണുകള്‍ നിര്‍മ്മിച്ചു. എന്നാല്‍ ഈ മരന്നുകള്‍ നശിച്ച് പോയതായും അദ്ദേഹം ആരോപിക്കുന്നു. സുരക്ഷാ ക്രമീകരണങ്ങളില്ലാതെ 100 പുതിയ ആംബുലന്‍സുകള്‍ വാങ്ങിയതിലും അഴിമതി നടന്നതായി കപില്‍ മിശ്ര ആരോപിക്കുന്നു. ഇതില്‍ നാലെണ്ണം തീപിടിച്ചു നശിച്ചു. സുരക്ഷാ പരിശോധനകളൊന്നുമില്ലാതെ എങ്ങനെ ആംബുലന്‍സുകള്‍ വാങ്ങാനാവുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു. ചട്ടങ്ങള്‍ മറികടന്നാണ് 30 മെഡിക്കല്‍ സൂപ്രണ്ടുമാരെ നിയമിച്ചതാണ് മൂന്നാമത്തെ ആരോപണമായി കപില്‍ മിശ്ര ഉന്നയിക്കുന്നത്.

ജലവകുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് മന്ത്രിയായിരുന്ന കപില്‍ മിശ്രയെ ഒഴിവാക്കിയത്. പിന്നാലെ കെജരിവാളിനെതിരെ അഴിമതിയാരോപണങ്ങളുമായി രംഗത്തുവരികയായിരുന്നു മിശ്ര.