LiveTV

Live

National

അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന ചൈനീസ് സൈനികരെ തള്ളിപ്പുറത്താക്കുന്ന ഇന്ത്യന്‍ സൈന്യം

അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന ചൈനീസ് സൈനികരെ തള്ളിപ്പുറത്താക്കുന്ന ഇന്ത്യന്‍ സൈന്യം
Summary
അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ മണ്ണിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ചൈനീസ് സൈനികരെ തള്ളിപ്പുറത്താക്കുന്ന ഇന്ത്യന്‍ സൈനികരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ മണ്ണിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ചൈനീസ് സൈനികരെ തള്ളിപ്പുറത്താക്കുന്ന ഇന്ത്യന്‍ സൈനികരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇന്ത്യന്‍ സൈനികരെ പ്രകോപിതരാക്കാന്‍ ശ്രമിക്കുന്നതും അതിര്‍ത്തിയിലെ വേലിക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതും ഇവരെ ഇന്ത്യന്‍ സേന തള്ളിപ്പുറത്താക്കാന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആയുധം ഉപയോഗിച്ചുള്ള യുദ്ധമല്ലെങ്കിലും ചൈനീസ് സേനക്ക് മേല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കൈക്കരുത്ത് അറിയിക്കുന്നതാണ് വീഡിയോ. ഇതിനിടെ ചൈനീസ് സൈനികര്‍ ചിരിക്കുന്നതും കാണാം. ഇതേസമയം, ഈ വീഡിയോ എന്നാണ് ചിത്രീകരിച്ചിരിക്കുന്നത് വ്യക്തമല്ല.