LiveTV

Live

National

ഓം സ്വാമിക്ക് മര്‍ദനം; അഴിഞ്ഞുവീണ വെപ്പുമുടിയുമായി സ്വാമി ഓടി രക്ഷപെട്ടു

ഓം സ്വാമിക്ക് മര്‍ദനം; അഴിഞ്ഞുവീണ വെപ്പുമുടിയുമായി സ്വാമി ഓടി രക്ഷപെട്ടു
Summary
വിവാദ സ്വാമിയും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഓം സ്വാമിക്ക് ഒരു പൊതുപരിപാടിക്കിടെ ക്രൂര മര്‍ദനം.

വിവാദ സ്വാമിയും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഓം സ്വാമിക്ക് ഒരു പൊതുപരിപാടിക്കിടെ ക്രൂര മര്‍ദനം. സ്ത്രീകളോടുള്ള അധിക്ഷേപത്തിന്റെ പേരില്‍ കുപ്രസിദ്ധനായ ഓം സ്വാമി, ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിക്കിടെ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് സംഘാടകര്‍ തന്നെ മര്‍ദിച്ചു ഓടിച്ചത്.

ഡല്‍ഹിയിലെ വികാസ് നഗറില്‍ നാഥുറാം ഗോഡ്സെയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങിലാണ് ഓം സ്വാമിക്ക് നേരെ കയ്യേറ്റുണ്ടായത്. സ്ത്രീകളടക്കം നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഓം സ്വാമിയെ പരിപാടിയിലേക്ക് ക്ഷണിച്ചതില്‍ നിരവധി പേര്‍ക്ക് അമര്‍ഷവുമുണ്ടായി. സ്ത്രീകള്‍ തന്നെയാണ് സ്വാമിക്കെതിരെ ആദ്യം രംഗത്തുവന്നതും. ഒട്ടേറെ പൊതുവേദികളില്‍ സ്ത്രീകളെ മ്ലേച്ഛമായി ചിത്രീകരിച്ചിട്ടുള്ള സ്വാമിക്കെതിരായ സ്ത്രീകളുടെ അമര്‍ഷം ഒടുവില്‍ സംഘാടകരിലേക്കും പടരുകയായിരുന്നു. ആദ്യമൊക്കെ സ്ത്രീകളെ അനുനയിപ്പിക്കാന്‍ സംഘാടകര്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നു. ഇതിനിടെ വേദി വിടാന്‍ സ്വാമി ശ്രമിച്ചപ്പോഴായിരുന്നു സംഘാടകരില്‍ ഒരാള്‍ സ്വാമിയെ മര്‍ദിച്ചത്. ഇത് പിന്നീട് കൂടുതല്‍ പേര്‍ ഏറ്റെടുക്കുകയും ചെയ്തതോടെ തലയില്‍ നിന്നു അഴിഞ്ഞുവീണ വെപ്പുമുടിയും എടുത്ത് ഓം ഓടി രക്ഷപെടുകയായിരുന്നു. ടെലിവിഷന്‍ ചാനലുകളില്‍ സ്ത്രീ വിരുദ്ധ കൊണ്ട് നിരന്തരം വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുള്ള ഓം സ്വാമി, ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നു ഒരു ഘട്ടത്തില്‍ പുറത്താക്കപ്പെടുക വരെ ചെയ്തിട്ടുണ്ട്.