LiveTV

Live

National

ആ വേദന അമ്മയ്ക്കേ അറിയൂ...

ആ വേദന അമ്മയ്ക്കേ അറിയൂ...
Summary
കുഞ്ഞിന്റെ ജീവനറ്റ ശരീരം കൈവിടാതെ മാറോട് ചേര്‍ത്ത് പൊട്ടിക്കരയുന്ന അമ്മക്കുരങ്ങിന്റെ ചിത്രം വൈറലാകുന്നു

താന്‍ ജീവിച്ചിരിക്കെ കുഞ്ഞ് നഷ്ടപ്പെടുമ്പോഴുള്ള വേദനയോളം വരില്ല, ഒരമ്മയ്ക്ക് ഒരു വേദനയും.. അത് മൃഗങ്ങളായാലും മനുഷ്യനായാലും ആ വേദനയ്ക്ക് തുല്യതകളില്ല. അവിനാഷ് ലോധി എന്ന 31 കാരന്‍ തന്റെ കാമറയില്‍ പകര്‍ത്തിയ, കുഞ്ഞ് നഷ്ടപ്പെട്ട ഒരു അമ്മക്കുരങ്ങിന്റെ വിലാപം വൈറലാകുകയാണ്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നാണ് അവിനാഷ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

ആ വേദന അമ്മയ്ക്കേ അറിയൂ...

കുരങ്ങുകള്‍ കൂട്ടത്തോടെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അവരെന്താണ് ചെയ്യുന്നത് എന്നറിയാനും അത് പകര്‍ത്താനുമായി കാമറ കയ്യിലെടുക്കുകയായിരുന്നു അവിനാഷ്. അതിനിടെ യാദൃശ്ചികമായാണ് അവിനാഷിന് ആ ക്ലിക്ക് ലഭിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ചിത്രമെന്നാണ് ഈ ചിത്രത്തെക്കുറിച്ച് അവിനാഷിനും പറയാനുള്ളത്. വെളിച്ചം കാരണം എന്താണ് താന്‍ ക്ലിക്കിയതെന്ന് ആദ്യം വ്യക്തമായില്ലെങ്കിലും പിന്നീട് തനിക്ക് ലഭിച്ച ചിത്രം കണ്ട് കാമറയും കയ്യില്‍ പിടിച്ച് ഒരുമണിക്കൂറോളം താന്‍ മരവിച്ചിരുന്നപോയെന്നും അവിനാഷ് കൂട്ടിച്ചേര്‍ക്കുന്നു.