LiveTV

Live

National

ബി.എസ്.പിയിലും അഴിമതി വിവാദം; മായാവതിക്കെതിരെ നസിമുദ്ദീന്‍ സിദ്ദീഖി

ബി.എസ്.പിയിലും അഴിമതി വിവാദം; മായാവതിക്കെതിരെ നസിമുദ്ദീന്‍ സിദ്ദീഖി
Summary
മാ​യാ​വ​തി​യും അ​വ​രു​ടെ സ​ഹോ​ദ​ര​ൻ ആ​ന​ന്ദും ത​ന്നോ​ട് 50 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യി സി​ദ്ദീഖി പ​റ​ഞ്ഞു

​ബി.​എ​സ്.പി അ​ധ്യ​ക്ഷ മാ​യാ​വ​തി​ക്കെതിരെ അഴിമതി ആരോപണവുമായി പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ നേ​താ​വ് ന​സി​മു​ദ്ദീ​ൻ സി​ദ്ദീ​ഖി. മാ​യ​വ​തി ആ​വ​ശ്യ​പ്പെ​ട്ട 50 കോ​ടി രൂ​പ ന​ൽ​കാ​നാ​വാ​തെ​വ​ന്ന​താ​ണ് ത​ന്നെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് സി​ദ്ദി​ഖി ആ​രോ​പി​ച്ചു. എ​ന്നാ​ൽ സി​ദ്ദി​ഖി ബ്ലാ​ക്ക്മെ​യിലിംഗി​ന്‍റെ ആ​ളാ​ണെ​ന്നാ​ണ് മാ​യാ​വ​തി​യു​ടെ ആ​രോ​പ​ണം.

മാ​യാ​വ​തി​യും അ​വ​രു​ടെ സ​ഹോ​ദ​ര​ൻ ആ​ന​ന്ദും ത​ന്നോ​ട് 50 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യി സി​ദ്ദീഖി പ​റ​ഞ്ഞു. ഇ​ത്ര​യും പ​ണം എ​വി​ടെ​നി​ന്ന് ആ​രു​ടെ പ​ക്ക​ൽ​നി​ന്ന് ക​ണ്ടെ​ത്തു​മെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ത​ന്‍റെ വ​സ്തു വി​ൽ​ക്കാ​ൻ മാ​യ​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ത​ന്‍റെ വ​സ്തു വി​റ്റാ​ൽ ഇ​തി​ന്‍റെ കാ​ൽ​ഭാ​ഗം പ​ണം​പോ​ലും ക​ണ്ടെ​ത്താ​നാ​വി​ല്ല- സി​ദ്ദി​ഖി പ​റ​ഞ്ഞു.
പാ​ർ​ട്ടി അം​ഗ​ങ്ങ​ളി​ൽ​നി​ന്നും പി​രി​ഞ്ഞു​കി​ട്ടി​യ പ​ണം നൽകണമെന്നാണ് സിദ്ദീഖിയോട് ആവശ്യപ്പെട്ടതെന്നാണ് മായാവതിയുടെ വാദം. പാർട്ടി ഫണ്ട് പാർട്ടിക്ക് കൈമാറാതെ സി​ദ്ദീ​ഖി കൈ​വ​ശ​പ്പെ​ടു​ത്തി​യിരിക്കുകയായിരുന്നു. സി​ദ്ദി​ഖി​യോ​ട് ഈ ​പ​ണം കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കി​യി​ല്ല. സി​ദ്ദി​ഖി​യെ പു​റ​ത്താ​ക്കാ​ൻ ഇ​തും കാ​ര​ണ​മാ​യ​താ​യി മാ​യാ​വ​തി പ​റ​ഞ്ഞു.

മാ​യാ​വ​തി മു​സ്‌​ലിം വി​ഭാ​ഗ​ത്തി​നെ​തി​രാ​യി വി​ദ്വേ​ഷ പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ന്നാ​ണ് സി​ദ്ദി​ഖി​യു​ടെ മ​റ്റൊ​രാ​രോ​പ​ണം. 2008 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് വ​ലി​യ വി​ജ​യം ന​ൽ​കി​യ മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ന് മു​റി​വേ​ൽ​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​യാ​ണ് മാ​യാ​വ​തി ന​ട​ത്തി​യ​ത്.