LiveTV

Live

National

ആടിന് ബൈക്ക് തട്ടി; മുസാഫര്‍ നഗറില്‍ ബൈക്ക് യാത്രികനെ അടിച്ചു കൊന്നു

ആടിന് ബൈക്ക് തട്ടി; മുസാഫര്‍ നഗറില്‍ ബൈക്ക് യാത്രികനെ അടിച്ചു കൊന്നു
Summary
പ്രദേശത്ത് സംഘര്‍ഷം; നൂറോളം കുടുംബങ്ങള്‍ പലായനം ചെയ്തു

ആടിനെ തട്ടിയെന്നാരോപിച്ച് ബൈക്ക് യാത്രികര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മുസാഫര്‍പൂരിലെ ബെലായ്പൂര്‍ ഗ്രാമത്തില്‍ മഹാദളിത് ടോള പ്രദേശത്ത് ശനിയാഴ്ചയായിരുന്നു സംഭവം. പാട്ടി ബന്ദു റാവു ഗ്രാമത്തിലെ നവിന്‍ കുമാര്‍ എന്ന 45 കാരനെയാണ് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. നവീന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ വീട് വിട്ടുപോയി.

ആടിന് ബൈക്ക് തട്ടി; മുസാഫര്‍ നഗറില്‍ ബൈക്ക് യാത്രികനെ അടിച്ചു കൊന്നു

നവീന്‍ കുമാറും സുഹൃത്തായ സികന്ദ്ര സാഹ്നിയും ബൈക്കില്‍ സഞ്ചരിക്കവെ ആട് ബൈക്കിന് മുന്നില്‍ ചാടുകയായിരുന്നു. അപ്രതീക്ഷിതമായതിനാല്‍, ആടിനെ തട്ടിയശേഷം മാത്രമേ നവീന് ബൈക്ക് നിര്‍ത്താന്‍ സാധിച്ചുള്ളൂ. ഇതോടെ അവിടെയെത്തിയ ഒരുകൂട്ടമാളുകള്‍ ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് നവീന് ജീവന്‍ നഷ്ടമാകുകയായിരുന്നു.

ഇതുവഴികടന്നുപോകുന്ന ബൈക്ക് യാത്രികരെ കെണിയില്‍പ്പെടുത്തി പണം കൈക്കലാക്കുന്ന സംഘങ്ങള്‍ പ്രദേശത്തുണ്ടെന്നും സമീപവാസികളായ ഗ്രാമീണര്‍ ഇതിലൂടെ യാത്ര ചെയ്യുന്പോള്‍ ആക്രമിക്കപ്പെടുക സാധാരണയാണെന്നും പൊലീസ് പറയുന്നു. ഇത്തരം സംഘങ്ങള്‍ വാഹനങ്ങള്‍ക്ക് മുമ്പിലേക്ക് കന്നുകാലികളെ തള്ളിയിടുകയും ഉടനെ വന്ന് പ്രശ്നമുണ്ടാക്കി വാഹന ഉടമയില്‍ നിന്നും പറ്റാവുന്നത്ര പണം പിടിച്ചുപറിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള 24 സംഭവങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രദേശത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ആടിന് ബൈക്ക് തട്ടി; മുസാഫര്‍ നഗറില്‍ ബൈക്ക് യാത്രികനെ അടിച്ചു കൊന്നു

സംഭവത്തെ തുടര്‍ന്ന് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ നേരിട്ട് നവീനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടവരാണ്. മറ്റ് എട്ടുപേര്‍ ഇത്തരത്തില്‍ കൊള്ള നടത്തുന്ന സംഘാംഗങ്ങളാണ്.

നവീനിന്റെ മരണത്തോടെ വൃദ്ധ മാതാപിതാക്കള്‍ക്ക് മൂന്നുമക്കളില്‍ രണ്ടാമത്തവനെയും നഷ്ടമായിരിക്കയാണ്. 11 വര്‍ഷം മുമ്പ് നവീന്റെ സഹോദരന്‍ റോഡപകടത്തില്‍ മരിച്ചിരുന്നു.

നാട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന് ആടിനെ തട്ടിയതിന് നവീന്‍ സംഘാംഗങ്ങള്‍ക്ക് 5000 രൂപ നല്‍കിയിരുന്നതായി നവീനിന്റെ പിതാവ് വിനോദ് സിങ് പറയുന്നു. തന്നെ വെറുതെ വിട്ടാല്‍ കൂടുതല്‍ പണം നല്‍കാമെന്നും നവീന്‍ ഉറപ്പുനല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ അയാളുടെ അപേക്ഷയൊന്നും അക്രമികള്‍ ചെവിക്കൊണ്ടില്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

നവീനിന്റെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ തോതിലുള്ള സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. നവീന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രകോപിതരായ അവന്റെ ഗ്രാമവാസികള്‍ മഹാദളിത് ടോളയിലെത്തുകയും അവിടുത്തെ വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തത് പ്രദേശത്ത് സംഘര്‍ഷസാധ്യത വര്‍ധിപ്പിച്ചിരിക്കയാണ്. പ്രദേശത്തെ 100ഓളം കുടുംബങ്ങള്‍ വീടും മറ്റും ഉപേക്ഷിച്ച് സുരക്ഷിതസ്ഥാനത്തേക്ക് മാറിയിരിക്കയാണ്.