ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കപാത രാജ്യത്തിന് സമര്‍പ്പിച്ചു
ഏഷ്യയിലെ ഏറ്റവും നീളമേറിയ രണ്ട് സമാന്തര പാതകള്‍ ഉള്ള റോഡ് ടണല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീരിലെ ചെനാനിയെയും നഷ്രിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ടണലിന് 10.89 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇതോടെ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രാ സമയത്തില്‍ രണ്ട് മണിക്കൂര്‍ കുറവ് വരും.
2516 കോടി രൂപ ചെലവഴിച്ച് 5 വര്‍ഷം കൊണ്ടാണ് ടണല്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായത്. സമുദ്രനിരപ്പില്‍ നിന്ന് 1200 അടി ഉയരത്തിലാണ് ടണല്‍ സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ട പാതയുള്ള ടണലില്‍ പ്രധാന പാതയെ കൂടാതെ ആറ് മീറ്ററുള്ള പ്രത്യേക സുരക്ഷാ പാതയും ഒരുക്കിയിട്ടുണ്ട്. രണ്ട് സമാന്തരപാതകളുള്ള ഏഷ്യയിലെ ഏറ്റവും വലിയ ടണലും ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് ടണലുമാണ് ഇത്. ജമ്മുവിനെയും ശ്രീനഗറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയ പാത 44 ന്റെ ഭാഗമായാണ് ടണല്‍ റോഡ് നിര്‍മിച്ചിരിക്കുന്നത്.

ണല്‍ തുറന്ന് കൊടുക്കുന്നതോടെ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയുടെ യാത്രാസമയം 2 മണിക്കൂര്‍ ലാഭിക്കാം. അതിനൂതന സാങ്കേതിക വിദ്യകളോടെയാണ് ടണലിന്റെ നിര്‍മാണം. നിരീക്ഷണ ക്യാമറകളടക്കം ശക്തമായ സുരക്ഷക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശൈത്യകാലത്തെ മഞ്ഞുവീഴ്ചയിലും ഗതാഗതത്തിന് തടസ്സമുണ്ടാകില്ല.