LiveTV

Live

National

ശത്രു സ്വത്ത്‌ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കി

 ശത്രു സ്വത്ത്‌ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കി
Summary
യുദ്ധങ്ങളെത്തുടര്‍ന്ന് പാകിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയവര്‍ ഉപേക്ഷിച്ചുപോയ സ്വത്തുക്കളുടെ പിന്തുടര്‍ച്ചയ്ക്കും കൈമാറ്റത്തിനും അവകാശം ഉന്നയിക്കുന്നത്‌ തടയുന്നതു ലക്ഷ്യമിട്ടുള്ളതാണ്‌ ശത്രുസ്വത്ത്‌ നിയമം.

ശത്രു സ്വത്ത്‌ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കി. ബില്ലിന്‍മേല്‍ രാജ്യസഭ കൊണ്ടുവന്ന ഭേദഗതികള്‍ ലോകസഭ വോട്ടിനിട്ട് തള്ളി. എന്‍ കെ പ്രേമചന്ദ്രന്‍ എം.പിയും ഭേദഗതികള്‍ മുന്നോട്ട് വച്ചെങ്കിലും പാസായില്ല.

കഴിഞ്ഞദിവസം രാജ്യസഭയില്‍ ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഇന്ന് ലോകസഭയില്‍ ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് മറുപടി പറഞ്ഞു. ഗോവ മണിപ്പൂര്‍ സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരിക്കെയായിരുന്നു ലോകസഭ ബില്‍ പാസാക്കിയത്. യുദ്ധങ്ങളെത്തുടര്‍ന്ന് പാകിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയവര്‍ ഉപേക്ഷിച്ചുപോയ സ്വത്തുക്കളുടെ പിന്തുടര്‍ച്ചയ്ക്കും കൈമാറ്റത്തിനും അവകാശം ഉന്നയിക്കുന്നത്‌ തടയുന്നതു ലക്ഷ്യമിട്ടുള്ളതാണ്‌ ശത്രുസ്വത്ത്‌ നിയമം.