LiveTV

Live

National

നിറങ്ങളണിഞ്ഞ് ഉത്തരേന്ത്യ

 നിറങ്ങളണിഞ്ഞ് ഉത്തരേന്ത്യ
Summary
ഹോളി ആഘോഷങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്

വസന്തത്തിൻറെ ആഗമനം അറിയിച്ച് ഇന്ന് ഹോളി. പരസ്പരം നിറങ്ങള്‍ വാരിവിതറിയും മധുരം നല്‍കിയും ആഘോഷത്തിലാണ് ഉത്തരേന്ത്യന്‍ ജനത. പൊതുസ്ഥലങ്ങളിലെ ആഘോഷത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിറങ്ങളും മധുരവുമായി ആഘോഷം തുടരുകയാണ്. പരസ്പരം നിറം പുരട്ടുന്പോള്‍ ശത്രുത അകലുമെന്നാണ്‌ വിശ്വാസം.

വിഷ്ണു ഭക്തനായ പ്രഹ്ളാദനുമായി ബന്ധപ്പെട്ടതാണ് ഹോളിയുടെ പുരാണം. നന്മയുടെ പ്രതീകമായ പ്രഹ്ളാദന്‍ തിന്മയുടെ പ്രതീകമായ ഹോളികയുമൊത്ത് അഗ്നികുണ്ഡത്തില്‍ ഇരുന്നു. തിന്മയുടെ പ്രതീകം കത്തി ചാന്പലായപ്പോള്‍ നന്മ നിറഞ്ഞവനായ പ്രഹ്ളാദന്‍ രക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ ഹോളിയുടെ വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പിന്നെയുമുണ്ട് കഥകള്‍.

സമൃദ്ധമായ വിളവ്‌ ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി കര്‍ഷകര്‍ തുടങ്ങിയ ആഘോഷം വര്‍ഷങ്ങള്‍ പിന്നിടുന്പോള്‍ നിറങ്ങളുടെ ഉത്സവവവും വസന്തോത്സവവുമായി മാറുകയാണ്.