LiveTV

Live

National

സെപ്റ്റിക് ടാങ്കില്ല; മധ്യപ്രദേശില്‍ സ്വച്ഛഭാരത് പദ്ധതി പ്രകാരം നിര്‍മിച്ച കക്കൂസിപ്പോള്‍ അടുക്കള

സെപ്റ്റിക് ടാങ്കില്ല; മധ്യപ്രദേശില്‍ സ്വച്ഛഭാരത് പദ്ധതി പ്രകാരം നിര്‍മിച്ച കക്കൂസിപ്പോള്‍ അടുക്കള
Summary
ഒരാള്‍ ശൌചാലയത്തെ ചെറിയൊരു പലചരക്ക് കടയാക്കി മാറ്റിയിരിക്കുന്നു

നരേന്ദ്ര മോദി സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി പാളുന്നുവെന്നതിന്റെ തെളിവുകളുമായി മധ്യപ്രദേശിലെ ഭോപ്പാലിലെ ചില ജീവിതങ്ങള്‍. കൊഡന്‍ ഗ്രാമത്തിലെ ദിനേശ് യാദവ് എന്ന വ്യക്തിയുടെ വീട്ടില്‍ ക്ലോസറ്റില്‍ പാകം ചെയ്തു വെച്ചിരിക്കുന്ന ഭക്ഷണത്തിന്റെ ഫോട്ടോ നല്‍കി, ഇത്തരമൊരു സ്ഥലത്ത് വെച്ച് പാചകം ചെയ്ത ഭക്ഷണം നിങ്ങള്‍ കഴിക്കുമോ എന്ന ചോദ്യമുയര്‍ത്തിയിരിക്കുകയാണ് ഹിന്ദുസ്ഥാന്‍ ടൈംസ്.

സെപ്റ്റിക് ടാങ്കില്ല; മധ്യപ്രദേശില്‍ സ്വച്ഛഭാരത് പദ്ധതി പ്രകാരം നിര്‍മിച്ച കക്കൂസിപ്പോള്‍ അടുക്കള

സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പല ടോയ്‍ലെറ്റുകള്‍ക്ക് ഇനിയും സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കാത്തതിനാല്‍ പല കുടുംബങ്ങളും ഈ ടോയ്‌ലറ്റുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്ന സത്യത്തിന്റെ നേര്‍ചിത്രമാണ് ഈ ഫോട്ടോകള്‍. മധ്യപ്രദേശിലെ ചിറ്റാര്‍പൂര്‍ ജില്ലയിലെ കൊഡന്‍ ഗ്രാമത്തിലെ ദിനേശ് യാദവ് ടോയ്‌ലറ്റ് അടുക്കളയാക്കിയെങ്കില്‍ മറ്റൊരിടത്ത് ടോയ്‌ലറ്റ് ചെറിയൊരു പലചരക്കു കടയായാണ് മാറിയിട്ടുള്ളത്.

ടോയ്‌ലറ്റ് നിര്‍മ്മിക്കാനാവശ്യമായ പണം തങ്ങളുടെ അക്കൗണ്ടിലെത്തിയെങ്കിലും ആ പണം തങ്ങള്‍ ഗ്രാമത്തലവന് നല്‍കിയെന്ന് ദിനേശിന്റെ ഭാര്യ സുശേല പറയുന്നു. ഗ്രാമമുഖ്യനാണ് ഇവിടെ ടോയ്‌ലറ്റ് നിര്‍മ്മിച്ചു നല്‍കുന്നത്. എന്നാല്‍ ടോയ്‌ലറ്റ് നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായില്ല. ഇപ്പോഴും പ്രാഥമിക കാര്യങ്ങള്‍ക്ക് വെളിപ്രദേശത്ത് തന്നെയാണ് പോകുന്നതെന്നും ദിനേശ് യാദവ് കൂട്ടിച്ചേര്‍ക്കുന്നു.

ചറ്റാര്‍പൂര്‍ നഗരത്തിലെ ലക്ഷ്മണ്‍ കുഷ്‌വയാണ് ടോയ്‌ലറ്റ് പലചരക്കു കടയാക്കി മാറ്റിയത്. ടോയ്‌ലറ്റ് ഉണ്ടെങ്കിലും സെപ്റ്റിക് ടാങ്ക് ഇല്ലാത്തതു തന്നെയാണ് ലക്ഷ്മണിന്റെയും പ്രശ്നം. ആറുമാസം മുമ്പാണ് ഇതു നിര്‍മ്മിച്ചത്.

സെപ്റ്റിക് ടാങ്കില്ല; മധ്യപ്രദേശില്‍ സ്വച്ഛഭാരത് പദ്ധതി പ്രകാരം നിര്‍മിച്ച കക്കൂസിപ്പോള്‍ അടുക്കള

കരാറുകാര്‍ കൃത്യമായി പണി നടത്തിയില്ലെന്നും പല തവണ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും ലക്ഷ്മണിന്റെ 17കാരി മകള്‍ നീലം പറയുന്നു. അതുകൊണ്ട് അവിടെ പലചരക്കു കട തുടങ്ങാന്‍ അച്ഛന്‍ തീരുമാനിച്ചു. നീലം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും പ്രാഥമികകൃത്യങ്ങള്‍ക്ക് ഇവരും വെളിപ്രദേശത്തെ തന്നെയാണ് ആശ്രയിക്കുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ചറ്റാര്‍പൂര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഡി.കെ മൗര്യ പറഞ്ഞു. 1.96ലക്ഷം ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടതെന്നും ഇതുവരെ 55000 ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മൗര്യ വ്യക്തമാക്കി. ടോയ്ല‍റ്റ് പലചരക്കു കടയാക്കി മാറ്റിയതിനെ കുറിച്ച് അന്വേഷിക്കുമെന്ന് ചറ്റാര്‍പൂര്‍ ചീഫ് മുനിസിപ്പല്‍ ഓഫീസര്‍ കംത ഗുപ്തയും പറഞ്ഞു.

പല ഗ്രാമ മുഖ്യന്മാരും സെക്രട്ടറിമാരും ഇടനിലക്കാരാവുന്നത് പദ്ധതിയുടെ പാളിച്ചയ്ക്ക് കാരണമാകുന്നുണ്ടെന്ന് പ്രദേശത്തെ എന്‍ജിഒ പ്രതിനിധി ആര്‍ കെ തപക് പറയുന്നു.

2019 ഒക്ടോബറോടുകൂടി രാജ്യത്തെ പൊതുഇടത്തെ മലമൂത്രവിസര്‍ജ്ജനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വച്ഛഭാരത് മിഷന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.