LiveTV

Live

National

കണ്ടുനിന്നവര്‍ കാമറയില്‍ പകര്‍ത്തി; റോഡില്‍ കിടന്ന് 18കാരന്‍ ചോര വാര്‍ന്ന് മരിച്ചു

കണ്ടുനിന്നവര്‍ കാമറയില്‍ പകര്‍ത്തി; റോഡില്‍ കിടന്ന് 18കാരന്‍ ചോര വാര്‍ന്ന് മരിച്ചു
Summary
യുവാവ് വേദന സഹിക്കവയ്യാതെ റോഡില്‍ കിടന്ന് സഹായത്തിനായി നിലവിളിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അപകടത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന്, പതിനെട്ടുകാരന്‍ സഹായത്തിനായി വേദനയോടെ നിലവിളിച്ച് നടുറോഡില്‍ കിടന്നത് അരമണിക്കൂര്‍. കണ്ടുനിന്നവര്‍ക്കെല്ലാം അവന്റെ നിലവിളി കാമറയില്‍ പകര്‍ത്താന്‍ മാത്രമായിരുന്നു താത്പര്യം. അപകടത്തെ തുടര്‍ന്ന് സഹായിക്കാനാരുമില്ലാതെ പതിനെട്ടുകാരന്‍ അന്‍വര്‍ അലിക്കാണ് തന്റെ ജീവന്‍ നഷ്ടമായത്.

യുവാവ് വേദന സഹിക്കവയ്യാതെ റോഡില്‍ കിടന്ന് സഹായത്തിനായി നിലവിളിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചോര വാര്‍ന്നൊഴുകുന്നുമുണ്ട്. ഇന്നലെ രാവിലെയാണ് സംഭവം. കര്‍ണാടകയിലെ കോപ്പലില്‍ ഒരു മാര്‍ക്കറ്റില്‍ ജോലിക്കാരനാണ് അന്‍വര്‍. രാവിലെ ജോലിക്കായി സൈക്കിളില്‍ വരുമ്പോഴാണ് അപകടമുണ്ടായത്. കര്‍ണാടകയുടെ ട്രാന്‍സ്പോര്‍ട്ട് ബസ് അന്‍വറിന്റെ സൈക്കിളില്‍ ഇടിക്കുകയും റോഡില്‍ വീണ അവന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

ആരും തന്റെ സഹോദരനെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും എല്ലാവരും വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായിരുന്നുവെന്നും അന്‍വറിന്റെ സഹോദരന്‍ റയിസ് പറയുന്നു.