LiveTV

Live

National

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി; 32 മരണം

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി; 32 മരണം
Summary
അപകടം അട്ടിമറിയാണെന്ന് സംശയം
ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി; 32 മരണം

ജഗ്‍ദൽപുർ- ഭുവനേശ്വർ ഹിരാഖണ്ഡ്​ എക്സ്പ്രസ് പാളം തെറ്റി. അപകടത്തിൽ 32 പേർ മരിച്ചു. 52 ല്‍ അധികം പേർക്ക്​ പരിക്കേറ്റിട്ടുണ്ട്.
രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടം അട്ടിമറിയാണെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു സംഭവ സ്ഥലം സന്ദര്‍ശിച്ചു.

ഛത്തീസ്‍ഗഢിലെ ജഗ്‍ദല്‍പൂരില്‍ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്ക് വരുമ്പോളായിരുന്നു ഇന്നലെ രാത്രി 11 മണിയോടെ ട്രെയിന്‍ അപകടത്തില്‍ പെട്ടത്. ആന്ധ്ര-ഒഡീഷ അതിർത്തിയിലെ കുനേരു സ്റ്റേഷന്​സമീപവും ഒഡീഷയിലെ രായിഗഡിൽ നിന്ന്​ 24 കിലോ മീറ്റർ അകലെയുമാണ് സംഭവ സ്ഥലം. ട്രെയിനിന്റെ എഞ്ചിനും 9​ കോച്ചുകളുമാണ്​ പാളം തെറ്റിയത്​.

പരിക്കേറ്റവരെ പ്രഭാതിപുരം, രായിഗഡ എന്നീവിടങ്ങളിലെ ആശുപത്രികളിലാണ്​പ്രവേശിപ്പിച്ചിരിക്കുന്നത്​. മരിച്ചവരുടെ കുടുംബങ്ങൾക്ക്​ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്​. വിശാഖപ്പട്ടണത്തുനിന്നും ബുബനേശ്വറില്‍ നിന്നുമായി ദുരന്തനിവാരണ സേനയുടെ 5 സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

അപകടം അട്ടിമറിയാണെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ എല്ലാ രീതിയിലും അന്വേഷണം നടത്തുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്. അപകടം നടന്നത് നക്സല്‍ ബാധിത മേഖലയിലായതിനാലും റിപ്ലബ്ലിക് ദിനാഘോഷം അടുത്തതിനാലും സംശയങ്ങളെ അന്ലേഷണ സംഘം തള്ളിക്കളയുന്നില്ല.
സംഭവം ഞെട്ടിക്കുന്നതാണെന്നും​റെയില്‍ സമന്ത്രാലയം സംഭവത്തെ കുറിച്ച് പഠിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.