LiveTV

Live

National

ഇപിഎഫ് പലിശനിരക്ക് 8.65 ശതമാനമാക്കി കുറച്ചു

ഇപിഎഫ് പലിശനിരക്ക് 8.65 ശതമാനമാക്കി കുറച്ചു
Summary
പി. എഫ് പലിശ നിരക്ക് 9 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്ന വിവിധ തൊഴിലാളി സംഘടനകളുടെ ആവശ്യം മറികടന്നാണ് ഇപിഎഫ്ഒ യുടെ തീരുമാനം

തൊഴിലാളികളുടെ പി.എഫ് നിക്ഷേപത്തിന് ഇനി പലിശ കുറയും. ഇതുവരെ നല്‍കിയിരുന്ന 8.8 % എന്ന പലിശ നിരക്ക് 8.65 ശതമാനമാക്കി കുറച്ചു. ഇന്ന് ചേര്‍ന്ന എംപ്ലോയ്മെന്‍‌റ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. പി. എഫ് പലിശ നിരക്ക് 9 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്ന വിവിധ തൊഴിലാളി സംഘടനകളുടെ ആവശ്യം മറികടന്നാണ് ഇപിഎഫ്ഒ യുടെ തീരുമാനം