LiveTV

Live

National

ഡല്‍ഹിയില്‍ കോംഗോ പൗരനെ അക്രമികള്‍ തല്ലിക്കൊന്നു

ഡല്‍ഹിയില്‍ കോംഗോ പൗരനെ അക്രമികള്‍ തല്ലിക്കൊന്നു
Summary
തെക്കന്‍ ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ കോംഗോ സ്വദേശിയായ യുവാവിനെ ഒരു സംഘം അക്രമികള്‍ തല്ലിക്കൊന്നു.

തെക്കന്‍ ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ കോംഗോ സ്വദേശിയായ യുവാവിനെ ഒരു സംഘം അക്രമികള്‍ തല്ലിക്കൊന്നു. 23 കാരനായ എംടി ഒലിവയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11.45 ഓടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. വസന്ത് കുഞ്ചിനു സമീപം കിഷന്‍ഗഡിനടുത്ത് വെച്ച് മൂന്നംഗ സംഘവുമായുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിലേക്ക് വഴിവെച്ചത്. യുവാവും പ്രദേശവാസികളും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നില നിന്നിരുന്നു. കല്ലുകളും ഇഷ്ടികയും ഉപയോഗിച്ചാണ് ഒലിവയെ അക്രമിച്ചത്. രക്ഷപെടാന്‍ ശ്രമിച്ച ഒലിവയെ പിന്തുടര്‍ന്ന സംഘം കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷം മര്‍ദിക്കുകയായിരുന്നു. തലയിലും മുഖത്തും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ചില പ്രദേശവാസികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം വംശീയാക്രമണമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മോഷണശ്രമം അടക്കമുള്ള സാധ്യതകള്‍ പൊലീസ് അന്വേഷിക്കും. ഒലിവയുടെ മരണം കോംഗോ എംബസിയെ അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ വിദേശഭാഷ പഠിപ്പിക്കുകയായിരുന്നു ഒലിവ.