LiveTV

Live

National

ഇന്ധന വില; സബ്സിഡി അനുവദിക്കുന്നത് സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെ ബാധിക്കുമെന്ന് ഗഡ്കരി

ഇന്ധന വില; സബ്സിഡി അനുവദിക്കുന്നത് സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെ ബാധിക്കുമെന്ന് ഗഡ്കരി
Summary
തുടര്‍ച്ചയായി വര്‍ധിക്കുന്ന ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ സബ്സിഡി അനുവദിക്കില്ലെന്ന വ്യക്തമായ സൂചനയാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന് ഗഡ്കരി നല്കിയത്

ഇന്ധന വില കുറക്കുന്നതിനായി സബ്സിഡി അനുവദിക്കുന്നത് സര്ക്കാരിന്റെ ക്ഷേമ പദ്ധികളെ ബാധിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന് ഗഡ്കരി. ഇന്ധന നികുതി കുറക്കുന്ന കാര്യത്തില് തീരുമാനമെടുക്കേണ്ടത് ധനമന്ത്രിയാണെന്നും ഗഡ്കരി പറഞ്ഞു. അതിനിടെ അന്താരാഷ്ട്രവിപണയില് നിന്നും കുറഞ്ഞ വിലയില് രാജ്യത്ത് ഇന്ധനം വില്ക്കാന് കേന്ദ്രം ഒ.എന്‍.ജി.സിയെ സമീപിച്ചതായി സൂചനയുണ്ട്.

തുടര്‍ച്ചയായി വര്‍ധിക്കുന്ന ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ സബ്സിഡി അനുവദിക്കില്ലെന്ന വ്യക്തമായ സൂചനയാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന് ഗഡ്കരി നല്‍കിയത്. സര്‍ക്കാര്‍ നിരവധി ക്ഷേമപദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇവക്കായി വന് തോതില്‍ പണം വേണം. ഈ സാഹചര്യത്തില് ഇന്ധന നികുതിയില് സബ്സിഡി അനുവദിക്കുന്നത് എല്ലാം കുഴപ്പത്തിലാക്കുമെന്ന് ഗഡ്കരി പറഞ്ഞു.

രാജ്യത്തിന്‍റെ അടിത്തറ ഇന്ധന നികുതിയിലാണെന്നും നികുതി കുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ധനമന്ത്രിയാണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് ആവശ്യമായ ഇന്ധനത്തിന്റെ 70 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. 30 ശതമാനം മാത്രമാണ് തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നത്. ഇറക്കുമതി ചിലവ് കുറക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില് എണ്ണപ്പാടങ്ങള്‍ ഏറ്റെടുക്കുന്ന നടപടി ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

അതിനിടെ അന്താരാഷ്ട്രവിപണയില് നിന്നും കുറഞ്ഞ വിലയില് രാജ്യത്ത് ഇന്ധനം വില്ക്കാന്‍ കേന്ദ്രം ഒ.എന്‍.ജി.സിയെ സമീപിച്ചതായി സൂചനയുണ്ട്. മറ്റൊരു ദേശീയ എണ്ണ ഉത്പാദകരായ ഓയില് ഇന്ത്യ ലിമിറ്റഡ് ഈ പദ്ധതിയുടെ ഭാഗമാകില്ല.