LiveTV

Live

National

തൂത്തുക്കുടി വെടിവെപ്പിനെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നതില്‍ വിലക്ക്

തൂത്തുക്കുടി വെടിവെപ്പിനെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നതില്‍ വിലക്ക്
Summary
തൂത്തുക്കുടിയില്‍ കോപ്പര്‍ ശുദ്ധീകരണ ഫാക്ടറി വിപുലീകരണത്തിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെയ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

തൂത്തുക്കുടി വെടിവെപ്പിന്റെ വാര്‍ത്ത നല്‍കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്. സണ്‍ന്യൂസ് ഒഴികെയുള്ള മാധ്യമങ്ങള്‍ക്കാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വിലക്ക്. നിരവധി ക്യാമറകള്‍ പൊലീസ് നശിപ്പിച്ചു.

തൂത്തുക്കുടിയില്‍ കോപ്പര്‍ ശുദ്ധീകരണ ഫാക്ടറി വിപുലീകരണത്തിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെയ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. വേദാന്തയുടെ കോപ്പര്‍ശുദ്ധീകരണ യൂണിറ്റ് വിപുലീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്. വേദാന്ദ സ്‌റ്റെറിലൈസിങ് കോപ്പര്‍ കമ്പനി വിപുലീകരണത്തിനെതിരായ പ്രതിഷേധം അക്രമത്തിനും വെടിവെയ്പിലേക്കും വഴിമാറുകയായിരുന്നു.

ജില്ലാ കളക്ടറേറ്റിലേക്ക് സമരക്കാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായതോടെയാണ് പൊലീസ് ലാത്തി ചാര്‍ജും വെടിവെയ്പും നടത്തിയത്. വിനിത, വിനിഷ്ട, ഗ്ലാഡ്‌സറ്റന്‍, ഷണ്‍മുഖം, തങ്കയ്യ, തമിഴരന്‍, ജയരാമന്‍ എന്നിവരാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. മരണ സംഖ്യ വര്‍ധിക്കാനിടയുണ്ടെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. പൊലീസ് വെടിവെയ്പില്‍ പ്രതിഷേധം ശക്തമാണ്.

തുടര്‍ പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സമരം നടക്കുന്ന പ്രദേശത്തേക്ക് ബസ് സര്‍വീസും ഇന്റര്‍നെറ്റും റദ്ദാക്കി. കൂടുതല്‍ പൊലീസിനെ നിയോഗിച്ച് പ്രദേശത്തെ സുരക്ഷ കര്‍ശനമാക്കി.