LiveTV

Live

National

തിരിച്ചുകിട്ടും, ചാണകം... വോട്ട് ചെയ്യുന്നതിന് മുമ്പ് ഗോ പൂജ നടത്തിയ ബിജെപി സ്ഥാനാര്‍ഥിക്ക് ട്രോള്‍

തിരിച്ചുകിട്ടും, ചാണകം... വോട്ട് ചെയ്യുന്നതിന് മുമ്പ് ഗോ പൂജ നടത്തിയ ബിജെപി സ്ഥാനാര്‍ഥിക്ക് ട്രോള്‍
Summary
കര്‍ണാടക തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് മുമ്പ് ഗോ പൂജ നടത്തിയ ബിജെപി സ്ഥാനാര്‍ഥിക്ക് സോഷ്യല്‍മീഡിയയില്‍ ട്രോള്‍മഴ

കര്‍ണാടക തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് മുമ്പ് ഗോ പൂജ നടത്തിയ ബിജെപി സ്ഥാനാര്‍ഥിക്ക് സോഷ്യല്‍മീഡിയയില്‍ ട്രോള്‍മഴ. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് എതിരെ മത്സരിക്കുന്ന ബി ശ്രീരാമലുവിനാണ് ഗോ പൂജയുടെ പേരില്‍ സോഷ്യല്‍മീഡിയയുടെ പരിഹാസം ഏറ്റുവാങ്ങേണ്ടിവന്നത്.

പാര്‍ട്ടി വിജയിച്ചാല്‍ ഉപമുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവാണ് ശ്രീരാമലു. ഗോ പൂജ നടത്തിയാല്‍ തിരിച്ചുകിട്ടുന്നത് ചാണകം ആയിരിക്കുമെന്നാണ് സോഷ്യല്‍മീഡിയയിലെ ചിലരുടെയും പരിഹാസം. ഗോമാതാവിനെ പൂജിക്കുന്നതൊക്കെ നല്ലതാണ്. പക്ഷേ അതിന് ആദ്യം എന്തേലും തിന്നാന്‍ കൊടുക്കൂവെന്ന് മറ്റു ചിലര്‍ പറയുന്നു. തീറ്റ കിട്ടാതെ എല്ലൊക്കെ തെളിഞ്ഞുകാണുന്ന പശുവിനെയാണ് പൂജിക്കുന്നത്. ആദ്യം അതിന് ആവശ്യത്തിനുള്ള ഭക്ഷണവും സ്നേഹവുമൊക്കെ നല്‍കിയ ശേഷം പൂജിക്കൂവെന്ന് മറ്റൊരാള്‍ പരിഹസിക്കുന്നു. ശ്രീരാമലു സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസിന് കൈക്കൂലി നല്‍കാന്‍ പദ്ധതിയിടുന്ന വീഡിയോ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഖനിക്കേസിലെ റെഡ്ഡി സഹോദരന്‍മാരുടെ ഉറ്റസുഹൃത്താണ് ശ്രീരാമലു.