LiveTV

Live

National

ഗുരുഗ്രാമിലെ പൊതുസ്ഥലങ്ങളില്‍ അതീവ സുരക്ഷയില്‍ ജുമുഅ നമസ്കാരം

ഗുരുഗ്രാമിലെ പൊതുസ്ഥലങ്ങളില്‍ അതീവ സുരക്ഷയില്‍ ജുമുഅ നമസ്കാരം
Summary
ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. എന്നാല്‍ സ്ഥലങ്ങള്‍ പരിമിതപ്പെടുത്തിയതോടെ നിരവധി പേര്‍ക്ക് നമസ്കരിക്കാന്‍ സാധിച്ചില്ല.

ഗുരുഗ്രാമില്‍ അധികൃതര്‍ അനുവദിച്ച 23 പൊതുസ്ഥലങ്ങളില്‍ അതീവസുരക്ഷയില്‍ ജുമുഅ നമസ്കാരം നടന്നു. പൊതുസ്ഥലങ്ങളില്‍ നടന്ന നമസ്കാരം ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. എന്നാല്‍ സ്ഥലങ്ങള്‍ പരിമിതപ്പെടുത്തിയതോടെ നിരവധി പേര്‍ക്ക് നമസ്കരിക്കാന്‍ സാധിച്ചില്ല.

ഗുരുഗ്രാമിലെ പൊതുസ്ഥലങ്ങളില്‍ അതീവ സുരക്ഷയില്‍ ജുമുഅ നമസ്കാരം

ഇക്കഴിഞ്ഞ ഏപ്രില്‍ 20 ന് ചില ഹിന്ദുത്വസംഘടനാ പ്രവ‍ര്‍ത്തകര്‍ ഗുരുഗ്രാമിലെ പൊതുസ്ഥത്തുള്ള നമസ്കാരം തടസ്സപ്പെടുത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് നമസ്കാരം നടത്താനുള്ള സ്ഥലങ്ങള്‍ അധികൃതര്‍ 23 ആയി ചുരുക്കിയത്. ഒപ്പം കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി. 76 ഡ്യൂട്ടി മജിസ്ട്രേറ്റുമാരെയാണ് സുരക്ഷാ മേല്‍നോട്ടത്തിന് നിയോഗിച്ചത്. സ്ഥലങ്ങള്‍ പരിമിതപ്പെടുത്തിയത് ബുദ്ധിമുട്ടാണെങ്കിലും നിലവിലെ പ്രശ്നങ്ങള്‍ ഇതുമൂലം ഇല്ലാതാകുമെങ്കില്‍ ബുദ്ധിമുട്ട് സഹിക്കാമെന്ന് മുസ്ലീം നേതാക്കള്‍ വ്യക്തമാക്കി.

സ്ഥലങ്ങള്‍ ചുരക്കിയതോടെ നിരവധി പേര്‍ക്കാണ് ജുമുഅ നമ്സകാരത്തിന് പങ്കെടുക്കാന്‍ കഴിയാതെ പോയത്. അഞ്ച് സ്ഥലങ്ങളില്‍ മാത്രമേ പൊതുഇടങ്ങളില്‍ നമസ്കാരത്തിന് അനുമതി നല്‍കാവൂ എന്നാണ് ഹിന്ദുത്വ സംഘടനായ സംയുക്ത ഹിന്ദു സംഘര്‍ഷ സമിതിയുടെ ആവശ്യം.