LiveTV

Live

National

മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന മുന്‍ തലവന്‍ മരിച്ച നിലയില്‍

മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന മുന്‍ തലവന്‍ മരിച്ച നിലയില്‍
Summary
സർവീസ് റിവോൾവർ കൊണ്ട് സ്വയം വെടിവെക്കുകയായിരുന്നുവെന്ന് മുംബൈ പൊലീസ് അറിയിച്ചു.

മഹാരാഷ്ട്ര അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഹിമാന്‍ഷു റോയ് മരിച്ച നിലയില്‍. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന മുന്‍ തലവനാണ്. സർവീസ് റിവോൾവർ കൊണ്ട് സ്വയം വെടിവെക്കുകയായിരുന്നുവെന്ന് മുംബൈ പൊലീസ് അറിയിച്ചു.

ഉച്ചയ്ക്ക് 1.40ഓടെ മുംബൈയിലെ വസതിയിലാണ് ഹിമാന്‍ഷു റോയിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. സ്വന്തം റിവോള്‍വറില്‍ നിന്നും വായിലേക്ക് വെടിവെച്ച നിലയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.

1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഹിമാന്‍ഷു റോയി നേരത്തെ ഭീകര വിരുദ്ധ സേനാ തലവനായിരുന്നു. നിലവില്‍ മഹാരാഷ്ട്ര പൊലീസില്‍ എഡിജിപിയാണ്. ഐപിഎല്‍ വാതുവെപ്പ് കേസ്, ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരന്‍ ഇഖ്ബാല്‍ കസ്കറിന്‍റെ ഡ്രൈവറുടെ കൊലപാതകം, മാധ്യമപ്രവര്‍ത്തകന്‍ ജേ ഡെ കൊലപാതക കേസ് തുടങ്ങിയവ അന്വേഷിച്ചിരുന്നത് ഹിമാന്‍ഷുവാണ്.

26/11 ലെ മുംബൈ സ്ഫോടന കേസിലെ പ്രതി അജ്മല്‍ കസബിനെ വധശിക്ഷക്ക് വിധേയനാക്കുമ്പോള്‍ റോയ് മുംബൈ ക്രൈംബ്രാഞ്ച് തലവനായിരുന്നു. മുംബൈയില്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിച്ച ആദ്യ ഉദ്യോഗസ്ഥരില്‍ ഒരാളാണ് അദ്ദേഹം.