LiveTV

Live

National

ഇനി വാള്‍മാര്‍ട്ടും ആമസോണും നേര്‍ക്കുനേര്‍

ഇനി വാള്‍മാര്‍ട്ടും ആമസോണും നേര്‍ക്കുനേര്‍
Summary
ഫ്‌ളിപ്പ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് സ്വന്തമാക്കിയതോടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് ആമസോണും വാള്‍മാര്‍ട്ടും തമ്മിലാകും ഇനി മത്സരം.

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് സ്വന്തമാക്കിയതോടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് ആമസോണും വാള്‍മാര്‍ട്ടും തമ്മിലാകും ഇനി മത്സരം. ഏറ്റെടുക്കല്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാരരംഗത്തും ഊര്‍ജ്ജം പകരുമെന്നാണ് വിലയിരുത്തലുകള്‍.

20ബില്യണ്‍(ഏകദേശം 1,01,017 കോടിരൂപ) ഡോളറിന് ഫ്‌ളിപ്പ്കാര്‍ട്ടിന്‍റെ 70 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് വാങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര ഏറ്റെടുക്കല്‍ എന്നറിയപ്പെടുന്ന ഈ ഇടപാടിലൂടെ ഇന്ത്യയില്‍ വാള്‍മാര്‍ട്ട് വലിയ നേട്ടം ഉണ്ടാക്കുമെന്നാണ് സാമ്പത്തിക നിരീക്ഷര്‍ പറയുന്നത്. പ്രധാനമായും ഏറ്റെടുക്കലോടെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വിതരണരംഗത്തും വില്‍പ്പനയിലുമെല്ലാം മാറ്റം വരും. ഓണ്‍ലൈനിലൂടെ ലഭിക്കുന്ന സാധനങ്ങള്‍ക്ക് വ്യത്യസ്ഥതയും ഗുണമേന്മയും ഏറുമെന്നതാണ് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നത്.

2016 നെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 50 ശതമാനത്തോളം വളര്‍ച്ചയുണ്ടാക്കിയ കമ്പനിയാണ് ഫ്‌ളിപ്പ്കാര്‍ട്ട്. നിലവില്‍ 54 മില്ല്യണ്‍ ഉപഭോക്താക്കള്‍ ഫ്‌ളിപ്പ്കാര്‍ട്ടിനുണ്ടെന്നതും ശ്രദ്ധേയമാണ്. നിലവില്‍ രംഗത്ത് സജീവമായ ആമസോണിന് ഏറ്റെടുക്കല്‍ നല്‍കുന്ന തലവേദന ചില്ലറയല്ല. പ്രത്യേകിച്ചും മുന്‍പ് പലതവണ ഫ്‌ളിപ്പ്കാര്‍ട്ടിനെ എറ്റെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണെന്ന വസ്തുത കൂടിയുള്ളപ്പോള്‍.

എന്നാല്‍ ഏറ്റെടുക്കലോടെ വാള്‍മാര്‍ട്ടിന്റെ ഓഹരി നാല് ശതമാനം ഇടിഞ്ഞു എന്നതാണ് അതിശയിപ്പിക്കുന്നത്. എങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഏറ്റെടുക്കല്‍ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. വൈകാതെ 2 ബില്ല്യണ്‍ ഡോളര്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ നിക്ഷേപിക്കുമെന്നും വാള്‍മാര്‍ട്ട് അധികൃതര്‍ വ്യക്തമാക്കുന്നു.