LiveTV

Live

National

മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സിദ്ധരാമയ്യ

മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സിദ്ധരാമയ്യ
Summary
ഇല്ലാത്ത വിഷയങ്ങളുടെ മേലുള്ള ഗീർവാണങ്ങളാണ് മോദി നടത്തുന്നതെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇല്ലാത്ത വിഷയങ്ങളുടെ മേലുള്ള ഗീർവാണങ്ങളാണ് മോദി നടത്തുന്നതെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

മോദി ഇല്ലാത്ത വിഷയങ്ങളുടെ പേരിൽ ഗീർവാണം നടത്തി കർണാടകയിലെ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുകയാണ്. അന്തരീക്ഷം ചൂടാക്കുന്നു എന്നതിനപ്പുറത്ത് കാര്യമാത്ര പ്രസക്തമായ ഒന്നും മോദിയുടെ പ്രസംഗങ്ങളില്‍ ഇല്ല. ഉന്നയിച്ച വിഷയങ്ങളിൽ തുറന്ന വേദിയിൽ സംവാദം നടത്താൻ മോദിയെ വെല്ലുവിളിക്കുന്നുവെന്നും സിദ്ധാരാമയ്യ ട്വിറ്ററിൽ കുറിച്ചു. വെല്ലുവിളി കർണാടകയിലെ മുഴുവൻ പത്രങ്ങളിലും പരസ്യമായും കോൺഗ്രസ് നൽകിയിട്ടുണ്ട്.

അവസാന ഘട്ട പ്രചാരണത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കർണാടകയിൽ എത്തി. പെട്രോൾ, ഡീസൽ വിലവർധനക്കെതിരെ കോലാറിൽ രാഹുൽ ഗാന്ധി പ്രതിഷേധ റാലി നടത്തും. ഒമ്പതാം തിയ്യതി വരെ രാഹുൽ സംസ്ഥാനത്ത് പ്രചാരണം നടത്തും.

അതിനിടെ ജെഡിഎസിന്‍റെ പ്രകടന പത്രിക പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥി എച്ച് ഡി കുമാരസ്വാമി ബംഗളൂരുവിൽ പുറത്തിറക്കി. അധികാരത്തിലെത്തി 24 മണിക്കൂറിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളും, കർഷകർക്ക് സൗജന്യമായി വിത്തുകളും വളങ്ങളും നൽകും, ഗർഭിണികളായ സ്ത്രീകൾക്കും വിധവകൾക്കും പെൻഷൻ ഏർപ്പെടുത്തും തുടങ്ങിയ വാഗ്ദാനങ്ങൾ പത്രികയിൽ ഉണ്ട്.