LiveTV

Live

National

കശ്മീരില്‍ നാട്ടുകാരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍

കശ്മീരില്‍ നാട്ടുകാരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍
Summary
സൈനികവാഹനം പ്രതിഷേധക്കാരനെ ഇടിച്ചിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.

സുരക്ഷാ സൈനികരുമായുണ്ടായ സംഘര്‍ഷത്തിനിടെ പ്രദേശവാസി കൊല്ലപ്പെട്ടതിനെതുടര്‍ന്ന്‌ കശ്മീരില്‍ പ്രതിഷേധം ശക്തമായി. ചത്താബലില്‍ തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടുന്നതിനിടെയാണ് ഒരു പ്രദേശവാസി സൈനികവാഹനമിടിച്ച് കൊല്ലപ്പെട്ടത്. സൈനികവാഹനം പ്രതിഷേധക്കാരനെ ഇടിച്ചിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.

ശ്രീനഗറിലെ ചത്താബലില്‍ തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടുന്നതിനിടെയാണ് പ്രദേശവാസികള്‍ സൈനികര്‍ക്കുനേരെ കല്ലെറിഞ്ഞത്. ഇതിനിടെയാണ് കല്ലെറിയുകയായിരുന്ന ഒരാളെ പിന്നില്‍ നിന്ന് സൈനികവാഹനം ഇടിച്ചിട്ടത്. ഇടിച്ചശേഷം സൈനികവാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ശ്രീനഗറിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ തെരുവിലിറങ്ങി. തെരുവിലിറങ്ങിയ പ്രതിഷേധക്കാരും സൈന്യത്തിനുനേരെ കല്ലെറിഞ്ഞു. കല്ലേറില്‍ നിരവധി സുരക്ഷാസൈനികര്‍ക്ക് പരിക്കേറ്റു. പ്രതിഷേധങ്ങള്‍ ശക്തമായതോടെ കശ്മീരിന്റെ വിവിധഭാഗങ്ങളില്‍ ഇന്റര്‍‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി. നേരത്തെ ആറ് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ചത്താബലില്‍ ഒളിച്ചിരുന്ന 3 തീവ്രവാദികളെ വധിച്ച സൈന്യം ഇവരില്‍ നിന്ന് നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു.