LiveTV

Live

National

ഭീം ആര്‍മി ചീഫ് ചന്ദ്രശേഖറിന്‍റെ കരുതല്‍ തടങ്കല്‍ കാലാവധി നീട്ടി

ഭീം ആര്‍മി ചീഫ് ചന്ദ്രശേഖറിന്‍റെ കരുതല്‍ തടങ്കല്‍ കാലാവധി നീട്ടി
Summary
ഷഹറന്‍പൂര്‍ കലാപമുമായി ബന്ധപ്പെട്ടാണ് ഭീം ആര്‍മി ചീഫ് ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ളവരെ പൊലിസ് അറസ്റ്റ് ചെയ്തത്

ഭീം ആര്‍മി ചീഫ് ചന്ദ്രശേഖര്‍ ആസാദിന്‍റെ പേരില്‍ ചുമത്തിയ ദേശിയ സുരക്ഷാനിയമം യുപി സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ജാമ്യം പോലും നല്‍കാതെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്നതാണ് ദേശിയ സുരക്ഷാ നിയമം. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഭീം ആര്‍മി അറിയിച്ചു.

ഷഹറന്‍പൂര്‍ കലാപമുമായി ബന്ധപ്പെട്ടാണ് ഭീം ആര്‍മി ചീഫ് ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ളവരെ പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയില്‍ അറസ്റ്റിലായ ചന്ദ്രശേഖര് ആസാദിന് നവംബറില്‍ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതിന് തൊട്ടടുത്ത ദിവസമാണ് ദേശിയ സുരക്ഷാനിയമ പ്രകാരം വീണ്ടും അറസ്റ്റ് ചെയ്ത് ജയിലലടച്ചത്. കഴിഞ്ഞദിവസം ഇതിന്‍റെ കാലാവധി തീര്‍ന്നതോടെയാണ് അടുത്തമൂന്ന് മാസത്തേക്ക് കൂടി നിയമം ചുമത്തിയത്. ഇതിനെതിരെ ചന്ദ്രശേഖര്‍ ആസാദ് അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ബിജെപി രാഷ്ട്രീയപകപോക്കല്‍ നടത്തുകയാണെന്ന് ഭീം ആര്‍മി ആരോപിച്ചു. ഭീംആര്‍മിയുടെ പ്രതിഷേധസ്വരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഭീംആര്‍മി വ്യക്തമാക്കി.