LiveTV

Live

National

ഡല്‍ഹി, ലോകത്തിലെ ഏറ്റവും മലിനീകൃതമായ നഗരം

ഡല്‍ഹി, ലോകത്തിലെ ഏറ്റവും മലിനീകൃതമായ നഗരം
Summary
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക, ബീജിംഗ് എന്നിവയാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് നഗരങ്ങള്‍

ലോകത്തിലെ ഏറ്റവും മലിനീകൃതമായ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ തലസ്ഥാനം ഒന്നാമത്. ഈജിപ്തിലെ ഗ്രേറ്റര്‍ കെയ്റോയുടെ രണ്ടാമത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കിലാണ് മലിനീകരണം കൊണ്ട് തലസ്ഥാന നഗരി ഇന്ത്യക്ക് നാണക്കേടായത്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക, ബീജിംഗ് എന്നിവയാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് നഗരങ്ങള്‍.

ലോകത്തിലെ 90 ശതമാനം ആളുകളും മലിനീകരണമായ വായു ശ്വസിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 2016ല്‍ ഏഴ് മില്യണ്‍ ആളുകളാണ് മാലിന്യം നിറഞ്ഞ വായു ശ്വസിച്ചതു മൂലമുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മരിച്ചത്. വ്യവസായ സ്ഥാപനങ്ങള്‍, കാറുകള്‍, ട്രക്കുകള്‍ എന്നിവയാണ് പ്രധാനമായും മലിനീകരണത്തിന് കാണമാകുന്നത്.