LiveTV

Live

National

പോക്സോ കേസുകളിലെ നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി

പോക്സോ കേസുകളിലെ നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി
Summary
2013 മുതല്‍ രാജ്യത്തെ കോടതികളില്‍ 89 ശതമാനം മുതല്‍ 95 ശതമാനംവരെ പോക്സോ കേസുകള്‍ കെട്ടികിടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അലോക് ശ്രീവാസ്തവയാണ് സുപ്രീംകോടതിയെ സമീപിച്ചത്

പോക്സോ കേസുകളുടെ വിചാരണ കൃത്യസമയത്ത് തന്നെ പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് ഹൈക്കോടതികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം സുപ്രീംകോടതി നല്‍കി. പോക്സോ കേസുകള്‍ രാജ്യത്തെ കെട്ടികിടക്കുന്നുവെന്ന ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍.

2013 മുതല്‍ രാജ്യത്തെ കോടതികളില്‍ 89 ശതമാനം മുതല്‍ 95 ശതമാനംവരെ പോക്സോ കേസുകള്‍ കെട്ടികിടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അലോക് ശ്രീവാസ്തവയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പോക്സോ നിയത്തിന്‍റെ സെക്ഷന്‍ 35 പ്രകാരം ഒരു വര്‍ഷത്തിനകം കേസുകളുടെ വിചാരണപൂര്‍ത്തിയാക്കണമെന്നാണ്. ഇതിനെതുടര്‍ന്നാണ് കോസുകളുടെ വിചാരണസംബന്ധിച്ച് കൃത്യമായ മാനദണ്ഡം സുപ്രീംകോടതി ഹൈക്കോടതികള്‍ക്ക് നല്‍കിയത്. പ്രത്യേകകോടതികളില്‍ കേസുകളുടെ വിചാരണയും നടപടിക്രമങ്ങളും അനുവദിക്കപ്പെട്ടിട്ടുള്ള സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കുന്നുണ്ടോയെന്നത് ഹൈക്കടതികള്‍ പരിശോധിക്കണം. അനാവശ്യമായി കേസുകള്‍ പരിഗണിക്കുന്നത് മാറ്റിവെക്കുന്ന നടപടി അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍‍കണം. കേസുകളുടെ വിചാരണനടപടികള്‍ പരിശോധിക്കാന്‍ ജഡ്ജിമാരുടെ പ്രത്യേകസമിതി രൂപീകരിക്കണമെന്നും കോടതികള്‍ ശിശുസൌഹൃദമാണെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കേസിന്‍റെ അന്വേഷണത്തിന് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിനെ രൂപീകരിക്കാനും സാക്ഷികളെ കൃത്യമായി കോടതിയിലെത്തിക്കാന്‍‍ വേണ്ട നടപടി സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവികള്‍ക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബൈഞ്ചിന്‍റേതാണ് പുതിയ മാനദണ്ഡങ്ങള്‍.