LiveTV

Live

National

ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്

ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്
Summary
ഇരു രാജ്യങ്ങളുടേയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തമ്മില്‍ ടെലിഫോണ്‍ ചര്‍ച്ച നടത്തി

അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റുകാര്‍ക്കുള്ള പിന്തുണ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ് . ഇരു രാജ്യങ്ങളുടേയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തമ്മില്‍ ടെലിഫോണ്‍ ചര്‍ച്ച നടത്തി. അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച .

പാക് സൈന്യത്തിന്‍റെ ഡയറക്ടര്‍ ജനറല്‍ ഓഫി മിലിട്ടറി ഓപറേഷന്‍സിന്‍റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു ഇരു ഡിജിഎംഓമാരും ഹോട്ട് ലൈനില്‍ ബന്ധപ്പെട്ടത്. അതിര്‍ത്തിയില്‍ കഴിഞ്ഞദിവസം ഇന്ത്യന്‍ സൈന്യത്തിന്‍റെ ആക്രമണത്തില്‍ പാക്ക് സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഇത്.

എന്നാല്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ ബങ്കറുകള്‍ക്കുനേരെ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുകയാണ് ഇന്ത്യ ചെയ്തതെന്ന് ഇന്ത്യയുടെ ഡിജിഎംഓ അനില്‍ ചൌഹാന്‍ പാക്ക് ഡിജിഎംഓ യെ അറിയിച്ചു. പ്രകോപനപരമായ നടപടികള്‍ തുടര്‍ന്നാല്‍ ഇനിയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

അതിര്‍ത്തിയില്‍ തീവ്രവാദികള്‍ക്ക് നല്‍കുന്ന സഹായം പാകിസ്താന്‍ ഇപ്പോഴും തുടരുകയാണ്, തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറാന്‍ സൌകര്യമൊരുക്കാന്‍ വേണ്ടി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ച്ചയായി പാകിസ്താന്‍ തുടരുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി . ഈ നടപടി തുടര്‍ന്നാല്‍ കൂടുതല്‍ കടുത്ത നടപടികള്‍ ഇന്ത്യ കൈക്കൊള്ളുമെന്ന മുന്നറിയിപ്പും ഡിജിഎംഓ അനില്‍ ചൌഹാന്‍ പാക്ക് ഡിജിഎംഓ യ്ക്ക് നല്‍കി.