LiveTV

Live

National

കര്‍ണാടകയിലെ നഗരങ്ങളില്‍ പ്രിയം കോണ്‍ഗ്രസിനോട്

കര്‍ണാടകയിലെ നഗരങ്ങളില്‍ പ്രിയം കോണ്‍ഗ്രസിനോട്
Summary
നോട്ട് നിരോധവും ജിഎസ്ടിയും ഉണ്ടാക്കിയ ദുരിതങ്ങളും സിദ്ധാരാമയ്യ സര്‍ക്കാരിന്‍റെ ജനപ്രിയ പദ്ധതികളുമാണ് സമൂഹത്തിലെ താഴെ തട്ടിലുള്ള ജനങ്ങളെ കോണ്‍ഗ്രസിനോട് അടുപ്പിക്കുന്ന ഘടകങ്ങള്‍.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ നഗര മണ്ഡലങ്ങളില്‍ മുന്‍തൂക്കം ബിജെപിക്കാണെങ്കിലും നഗരത്തിലെ പിന്നോക്ക വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രിയം കോണ്‍ഗ്രസിനോടാണ്. നോട്ട് നിരോധവും ജിഎസ്ടിയും ഉണ്ടാക്കിയ ദുരിതങ്ങളും സിദ്ധാരാമയ്യ സര്‍ക്കാരിന്‍റെ ജനപ്രിയ പദ്ധതികളുമാണ് സമൂഹത്തിലെ താഴെ തട്ടിലുള്ള ജനങ്ങളെ കോണ്‍ഗ്രസിനോട് അടുപ്പിക്കുന്ന ഘടകങ്ങള്‍.

കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോള്‍ ബംഗളുരു നഗരത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരയ ജനങ്ങളുടെ പ്രതികരണങ്ങള്‍ അന്വേഷിച്ചാണ് ഇറങ്ങിയത്. പ്രശസ്തമായ ലാല്‍ബാഗ് ബോട്ടാണിക്കല്‍ പാര്‍ക്കിന് സമീപത്ത് വെച്ച് ഏതാനും ചിലരെ കണ്ടുമുട്ടി.

ഞാന്‍ കോണ്‍ഗ്രസിനോ ജനതാദളിനോ വോട്ടു ചെയ്യും. ബിജെപിക്ക് ചെയ്യില്ല. അവര്‍ അപകടമാണ്. കുഴപ്പക്കാരാണ്. ഇവിടെ മുസ്ലിംകളും ഹിന്ദുക്കളും സൌഹാര്‍ദ്ദത്തോടെയാണ് കഴിയുന്നതെന്ന് പറയുന്നു ഒരാള്‍. കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്ലതാണ്. ബിജെപി ഉള്ളിടത്ത് പ്രശ്നങ്ങളും, സ്ത്രീ പീഡനങ്ങളുമാണെന്ന് പറയുന്നു മറ്റൊരാള്‍.

നോട്ട് നിരോധത്തിന്‍റെ ദുരിതം വിവരിച്ചാണ് ചിലര്‍ ബിജെപിയെ തള്ളിപ്പറഞ്ഞത്. എടി എമ്മില്‍ പൈസയില്ല കാലിയാണ്. 2000ന്‍റെ നോട്ടില്ല. ബാങ്കിലോ എടിഎമ്മിലോ പൈസയില്ലെങ്കില്‍ പിന്നെ ആരുടെ കയ്യിലാണ് പണമുള്ളത്.

ഞാന്‍ കോണ്‍ഗ്രസിനെ വോട്ട് ചെയ്യൂള്ളു. കാരണം പാവപ്പെട്ടവര്‍ക്ക് വേണ്ടി കുറേ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, സൌജന്യമായി ഭക്ഷണം കൊടുക്കുന്നുണ്ട്- ഒരു വ്യക്തി പറയുന്നു. ഇന്ദിര കാന്റീന്‍ പദ്ധതി ഉള്‍പ്പെടേയുള്ള ജനപ്രിയ പദ്ധതികള്‍ ആകൃഷ്ടരായവരും ഉണ്ട്. സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി കുറേ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ദിര കാന്‍റീന്‍ പദ്ധതി കൊണ്ടു വന്നു. പാവപ്പെട്ടവര്‍ക്ക് അഞ്ച് രൂപക്കും പത്ത് രൂപക്കും ഭക്ഷണം ലഭിക്കുമെന്നും ഒരാള്‍ കൂട്ടിച്ചേര്‍ത്തു.