LiveTV

Live

National

പ്രവചനം 'ശരിയാക്കാന്‍' വ്യാജഡോക്ടര്‍ ലിംഗം മുറിച്ച നവജാതശിശു കൊല്ലപ്പെട്ടു

പ്രവചനം 'ശരിയാക്കാന്‍' വ്യാജഡോക്ടര്‍ ലിംഗം മുറിച്ച നവജാതശിശു കൊല്ലപ്പെട്ടു
Summary
പിറന്ന കുഞ്ഞ് ആണ്‍കുഞ്ഞാണെന്ന് മനസിലാക്കിയതോടെയാണ് വ്യാജ ഡോക്ടര്‍ അറ്റക്കൈ പ്രയോഗം നടത്തിയത്. കുഞ്ഞിന്റെ ലിംഗം ഛേദിച്ച അനുജ് കുമാര്‍...

തന്റെ പ്രവചനം ശരിയാണെന്ന് വരുത്തി തീര്‍ക്കാനായി വ്യാജഡോക്ടര്‍ ലിംഗം മുറിച്ച നവജാതശിശുവിന് ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലെ ഇത്തോരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു നേഴ്‌സിംങ് ഹോമില്‍ വെച്ചാണ് വ്യാജ ഡോക്ടര്‍ നവജാതശിശുവിന്റെ ജീവനെടുത്തത്. വ്യാജഡോക്ടറായ അനുജ് കുമാറിനെതിരെ മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

എട്ട് മാസം ഗര്‍ഭിണിയായ ഗുഡിയ ദേവിയെ ഇത്തോരിയിലെ ജയ് പ്രകാശ് നഗറിലുള്ള ഓഎം നഴ്‌സിംങ് ഹോമിലാണ് പ്രവേശിപ്പിച്ചത്. ഇവിടെവെച്ച് അള്‍ട്രാ സൗണ്ട് സ്‌കാനിംങ് നടത്തിയ ഇാള്‍ ഇവര്‍ക്ക് ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞു. അതിനൊപ്പം ഗുഡിയ ദേവിക്ക് സിസേറിയന്‍ നടത്തണമെന്നും പതിനായിരം രൂപ കെട്ടിവെക്കാനും ആവശ്യപ്പെട്ടു. ഗുഡിയയുടെ ഭര്‍ത്താവ് അനില്‍ പാണ്ഡ ഈ തുകയുടെ ഒരു ഭാഗം കെട്ടിവെച്ചതോടെ സിസേറിയന്‍ നടക്കുകയായിരുന്നു.

പിറന്ന കുഞ്ഞ് ആണ്‍കുഞ്ഞാണെന്ന് മനസിലാക്കിയതോടെയാണ് വ്യാജ ഡോക്ടര്‍ അറ്റക്കൈ പ്രയോഗം നടത്തിയത്. കുഞ്ഞിന്റെ ലിംഗം ഛേദിച്ച അനുജ് കുമാര്‍ വികൃതമായ അവയവങ്ങളോടെ പെണ്‍കുഞ്ഞാണ് ജനിച്ചതെന്ന് മറ്റുള്ളവരോട് പറഞ്ഞു. മുറിവിനെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ചതോടെയാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ വ്യാജഡോക്ടര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

വ്യാജ ഡോക്ടറായ അനുജ് കുമാറിന് പി.എന്‍.ഡി.ടി ആക്ട് പ്രകാരമുള്ള ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലായിരുന്നു. ഇയാളുടെ നഴ്‌സിംങ് ഹോമിലെത്തുന്ന ഗര്‍ഭിണികള്‍ക്ക് അള്‍ട്രാസൗണ്ട് സ്‌കാനിങ് ചെയ്തുകൊടുക്കുകയും കുഞ്ഞിന്റെ ലിംഗം പ്രവചിക്കുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വ്യാജ ഡോക്ടര്‍ അപ്രത്യക്ഷനായിരുന്നു. ഇയാളുടെ നഴ്‌സിങ് ഹോം പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. ലിംഗം ഛേദിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തിലും വ്യക്തമാണ്.