LiveTV

Live

National

കത്‍വ പെൺകുട്ടിയുടെ പേരിൽ താന്‍ പിരിവു നടത്തിയെന്ന ആരോപണം തെറ്റെന്ന് അഭിഭാഷക ദീപിക സിങ്ങ് രജാവത്ത്

കത്‍വ പെൺകുട്ടിയുടെ പേരിൽ താന്‍ പിരിവു നടത്തിയെന്ന ആരോപണം തെറ്റെന്ന് അഭിഭാഷക ദീപിക സിങ്ങ് രജാവത്ത്
Summary
കേസുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും പോലും താനോ തന്റെ സംഘമോ കൈപ്പറ്റിയിട്ടില്ല

ഡൽഹി സന്ദർശനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ ചില മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്തതായി കത്വ പീഡന കൊലപാതകം കേസ് അഭിഭാഷക ദീപിക സിങ്ങ് രജാവത്ത്. ജീവന് ഭീഷണിയുണ്ടെന്നു കാണിച്ച് സുപ്രീംകോടതിയെ സമീപിച്ച സമയത്ത് ജെഎൻയുവിൽ ദിവസങ്ങൾ ചെലവഴിച്ചതായും പീഡനത്തിനിരയായ പെൺകുട്ടിയുടെ പേരിൽ പിരിവു നടത്തിയെന്നും സീ ന്യൂസ് പ്രക്ഷേപണം ചെയ്തതായി ദീപിക ആരോപിച്ചു. ആരോപണം തെറ്റാണെന്നും കേസുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും പോലും താനോ തന്റെ സംഘമോ കൈപ്പറ്റിയിട്ടില്ല എന്നും ദീപിക വ്യക്തമാക്കി.
ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഡൽഹി സൈബർ പോലീസ് സെല്ലിനെ പരാതി നൽകിയിട്ടുണ്ടെന്നും ദീപിക അറിയിച്ചു.