LiveTV

Live

National

വീണ്ടും ബാങ്ക് വായ്പാ തട്ടിപ്പ്; യൂകോ ബാങ്കില്‍ 621 കോടിയുടെ തട്ടിപ്പ്; പിഎന്‍ബിയിലും വീണ്ടും തട്ടിപ്പെന്ന് പരാതി

വീണ്ടും ബാങ്ക് വായ്പാ തട്ടിപ്പ്; യൂകോ ബാങ്കില്‍ 621 കോടിയുടെ തട്ടിപ്പ്; പിഎന്‍ബിയിലും വീണ്ടും തട്ടിപ്പെന്ന് പരാതി
Summary
യൂകോ ബാങ്കില്‍ 621 കോടി രൂപയുടെ വായ്പാതട്ടിപ്പെന്ന് പരാതി. ബാങ്ക് മുന്‍ ചെയര്‍മാന്‍ അരുണ്‍ കൌള്‍ അടക്കമുള്ളവര്‍ക്കെതിരെ സിബിഐ കേസെടുത്തു.

വീണ്ടു ബാങ്ക് വായ്പാ തട്ടിപ്പ്. യൂകോ ബാങ്കില്‍ 621 കോടി രൂപയുടെ വായ്പാ തട്ടിപ്പെന്ന് പരാതി. ബാങ്ക് മുന്‍ ചെയര്‍മാന്‍ അരുണ്‍ കൌള്‍ അടക്കമുള്ളവര്‍ക്കെതിരെ സിബിഐ കേസെടുത്തു. യൂക്കോ ബാങ്കിന്റെ പരാതിയില്‍ 10 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.

പിഎന്‍ബിയിലും വീണ്ടും തട്ടിപ്പെന്ന് പരാതി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 187 കോടി രൂപയുടെ തട്ടിപ്പെന്നാണ് പരാതി. പരാതിയില്‍ സിബിഐ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു.