LiveTV

Live

National

കത്‍വ കൊടുംക്രൂരതയില്‍ ബിജെപി ദേശീയ വക്താവിന്‍റെ പ്രതികരണമിങ്ങനെ...

കത്‍വ കൊടുംക്രൂരതയില്‍ ബിജെപി ദേശീയ വക്താവിന്‍റെ പ്രതികരണമിങ്ങനെ...
Summary
എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തില്‍ പേരിനൊരു വിമര്‍ശവുമായി ബിജെപി.

ജമ്മു കശ്‍മീരിലെ കത്‍വയില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പേരിനൊരു വിമര്‍ശവുമായി ബിജെപി. ദേശീയതലത്തില്‍ വന്‍ പ്രതിഷേധവും പ്രതികളെ സംരക്ഷിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി മുന്നിട്ടിറങ്ങിയിരിക്കുകയാണെന്ന ആക്ഷേപവും ശക്തമായതോടെയാണ് പ്രതികരണവുമായി ബിജെപി വക്താവ് രംഗത്തുവന്നത്. എന്തിനും ഏതിലും പ്രതികരിക്കുന്ന സ്മൃതി ഇറാനിയെ പോലെയുള്ള കേന്ദ്ര വനിതാ നേതാക്കള്‍ വാ തുറക്കാതെ തുടരുന്ന സാഹചര്യത്തിലാണ് ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖിയുടെ പ്രതികരണം.

കത്‍വ കൊടുംക്രൂരതയില്‍ ബിജെപി ദേശീയ വക്താവിന്‍റെ പ്രതികരണമിങ്ങനെ...

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെയാണ് കത്‍വ, ഉന്നാവോ ബലാത്സംഗ കേസുകള്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്നത്. സംഭവം അപലപനീയമാണ്. എന്നാല്‍ അസമില്‍ നടന്ന ബലാത്സംഗവും കൊലപാതകവും എന്തുകൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല. കത്‍വയ്ക്കും ഉന്നാവയ്ക്കും ലഭിച്ച അതേ പ്രാധാന്യം എന്തുകൊണ്ടാണ് അസമില്‍ നടന്ന ബലാത്സംഗത്തിന് ലഭിക്കാത്തതെന്നും മീനാക്ഷി ലേഖി ചോദിച്ചു. 12 വയസുകാരിയായ അ‍ഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല ചെയ്യപ്പെട്ടത്. അതും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയാണ് ആ കുട്ടിയെ കൊന്നത്. സാക്കിര്‍ ഹുസൈനും മറ്റു രണ്ടു പേരും ചേര്‍ന്നാണ് കൃത്യം നടത്തിയത്. അന്നൊന്നും മാധ്യമങ്ങള്‍ ഈ സംഭവത്തിന് മുഖവില കൊടുത്തില്ല. ഇപ്പോള്‍ കത്‍വ, ഉന്നാവോ സംഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മാധ്യമങ്ങള്‍. - മീനാക്ഷി പറഞ്ഞു.

ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യ കുറ്റാരോപിതന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്‍റെ രാഷ്ട്രീയ ഭാവി ഇനി എന്താകുമെന്ന ചോദ്യത്തിന്, അന്വേഷണം നടക്കുന്ന കേസില്‍ പ്രതികരണത്തിനില്ലെന്നും യഥാര്‍ഥ കഥ തനിക്ക് അറിയില്ലെന്നുമായിരുന്നു മീനാക്ഷിയുടെ മറുപടി. കേന്ദ്ര സര്‍ക്കാരിനെതിരെ ചില ഗൂഡനീക്കങ്ങള്‍ നടക്കുന്നുണ്ട്. ആദ്യം അവര്‍ ന്യൂനപക്ഷം ന്യൂനപക്ഷം എന്നായിരുന്നു നിലവിളിച്ചുകൊണ്ടിരുന്നത്. പിന്നെയിത് ദലിത് ദലിത് എന്നായി. ഇപ്പോഴിത് സ്ത്രീ സ്ത്രീ എന്നായിരിക്കുന്നു. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ കേന്ദ്രത്തിന്‍റെ തലയിലിടാനാണ് ചിലരുടെ ശ്രമമെന്നും മീനീക്ഷി ലേഖ പറഞ്ഞു.