LiveTV

Live

National

സുപ്രീം കോടതിയിലെ ജോലി വിഭജനത്തില്‍ പരമാധികാരം ചീഫ് ജസ്റ്റിസിന്

സുപ്രീം കോടതിയിലെ ജോലി വിഭജനത്തില്‍ പരമാധികാരം ചീഫ് ജസ്റ്റിസിന്
Summary
ഭരണഘടന നല്‍കുന്ന അധികാരമാണിതെന്നും ഇക്കാര്യത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി

സുപ്രീം കോടതിയിലെ ജോലിവിഭജനത്തില്‍ പരമാധികാരം ചീഫ് ജസ്റ്റിസിനെന്ന് ഉത്തരവ്. ഭരണഘടന നല്‍കുന്ന അധികാരമാണിതെന്നും ഇക്കാര്യത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കേസുകള്‍ ബഞ്ചുകള്‍ക്ക് കൈമാറല്‍, ഭരണഘടന ബഞ്ച് രൂപീകരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ചട്ടം രൂപീകരിക്കണം എന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജി തള്ളികൊണ്ടാണ് ഉത്തരവ്. ജോലി വിഭജനത്തില്‍ ചീഫ് ജസ്റ്റിസ് തന്നിഷ്ടം കാണുക്കുന്നുവെന്ന് ജസ്റ്റിസ് ചലമേശ്വര്‍ അടക്കമുള്ള മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നത്.