LiveTV

Live

National

കാവേരി തര്‍ക്കം; ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് 

കാവേരി തര്‍ക്കം; ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് 
Summary
കാവേരി വിഷയം ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്.

ഐപിഎല്‍ മത്സരം നടക്കുന്ന ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലേക്ക് വിടുതലൈ സിരുതെ പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. കാവേരി വിഷയം ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്. രാത്രി എട്ടുമണിക്ക് ചെന്നൈ സൂപ്പര്‍ കിങ്സിന്റെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും മത്സരം നടക്കാനിരിക്കെയാണ് പ്രതിഷേധ മാര്‍ച്ച്. ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

വിടുതലൈ സിരുത്തൈ, നാം തമിഴര്‍ കക്ഷി, തമിഴ് വാഴ് വുരുമൈ സംഘം എന്നിവയുടെ നേതൃത്വത്തില്‍ സ്റ്റേഡിയത്തിലേയ്ക്ക് നടത്തിയ മാര്‍ച്ച് പൊലിസ് തടഞ്ഞു. റോഡില്‍ പ്രതിഷേധിച്ച ഇവരെ അറസ്റ്റു ചെയ്തു നീക്കി. സംവിധായകന്‍ ഭാരതീരാജയുടെ നേതൃത്വത്തില്‍ ചെന്നൈ അണ്ണാ ശാലയിലും പ്രതിഷേധം നടത്തി. കരുണാസ് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തിനകത്തേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.

സ്റ്റേഡിയത്തിനകത്തും പ്രതിഷേധം നടത്തുമെന്ന് നേരത്തെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് ആളുകളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിയ്ക്കുന്നത്. സുരക്ഷയ്ക്കായി നാലായിരം പൊലിസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്.