LiveTV

Live

National

കാവേരി; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

കാവേരി; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം
Summary
കര്‍ണ്ണാടക തെരഞ്ഞടുപ്പും ക്രമസമാധാന പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും ചൂണ്ടിക്കാട്ടി കാവേരി വിധി നടപ്പാക്കുന്നതിന് കേന്ദ്രം 3 മാസത്തെ സമയം നീട്ടി ചോദിച്ചിരുന്നു

കാവേരി നദീജലത്തര്‍ക്ക വിഷയത്തില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം. കൃത്യമായ പദ്ധതി രൂപീകരിച്ച് വിധി നടപ്പാക്കാത്തെത് എന്തുകൊണ്ടാണെന്ന് സുപ്രീ കോടതി ചോദിച്ചു. മെയ് മൂന്നിനകം കരട് പദ്ധതി സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ നദികളുടെ നിയന്ത്രണം കേന്ദ്രത്തിന് വിടണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജി സുപ്രീം കോടതി തള്ളി.

കര്‍ണ്ണാടക തെരഞ്ഞടുപ്പും ക്രമസമാധാന പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും ചൂണ്ടിക്കാട്ടി കാവേരി വിധി നടപ്പാക്കുന്നതിന് കേന്ദ്രം 3 മാസത്തെ സമയം നീട്ടി ചോദിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റെ വിമര്‌ശം. ഫെബ്രുവരി 16 ലെ കോടതി വിധി നടപ്പാക്കാന്‍ കേന്ദ്രം ബാധ്യസ്ഥരാണ്. വിധി നടപ്പാക്കുന്നതില്‍ കോടതി ക്ക് എല്ലായ്പ്പോഴും മോല്‍ നോട്ടം വഹിക്കാനാകില്ല. അതിനാലാണ് കൃത്യമായ പദ്ധതി രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്. കഴി്ഞ്ഞ മാസം 29 വരെ കേന്ദ്രത്തിന് സമയം അനുവദിച്ചു. എന്നിട്ടും കാലതാമയത് ഉണ്ടായത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. മെയ് മൂന്നിനകം കരട് പദ്ധിത സമര്‍പ്പിക്കാനും കേന്ദ്രത്തി കോടതി നിര്‍ദ്ദേശം നല്‍കി. വിധിയില്‍ വ്യക്തത തേടിയ കേന്ദ്ര സര്‍ക്കാരിനെ തമിഴ്നാട് സര്‍ക്കാര്‍ കുറ്റപ്പെടുത്തി.കാവേരി വിധി തമിഴ്നാട്- കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരുകള്‍ ഒരു പോലെ അംഗീകരിക്കുന്നുണ്ടെന്ന് കര്‍ണ്ണാടകം കോടതിയെ അറിയിച്ചു. അങ്ങനെയെങ്കില്‍ ജനങ്ങളോട് സമാധാനം പാലിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ഇരു സംസ്ഥാനങ്ങളോടും കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് അന്തര്‍ സംസ്ഥാന നദീ ജല തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ നദികളുടെ അധികാരം കേന്ദ്ര സര്‍ക്കാരിന് വിടാന്‍ നിര്‍ദ്ദേശിക്കണം എന്നാവശ്യപ്പെട്ടുള്ള ഒരു പൊതു താല്‍പര്യ ഹര്‍ജിയും ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്ക് എത്തിയിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.