LiveTV

Live

National

കൊല്‍ക്കത്ത റെയില്‍വെ പാളത്തിന് സമീപം ബോംബ് സ്‍ഫോടനം

കൊല്‍ക്കത്ത റെയില്‍വെ പാളത്തിന് സമീപം ബോംബ് സ്‍ഫോടനം
Summary
സ്‍ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കൊല്‍ക്കത്തയില്‍ ബോംബ് സ്‍ഫോടനം. ദം ദം കന്റോണ്‍മെന്റ് റെയില്‍വെ സ്റ്റേഷന് സമീപം റെയില്‍ പാളത്തിനരികെയാണ് ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ചത്. സ്‍ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ തിരച്ചിലില്‍ ഏതാനും ക്രൂഡ് ബോംബുകള്‍ കൂടി കണ്ടെടുത്തു. സംഭവസ്ഥലം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.