LiveTV

Live

National

രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ്

രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ്
Summary
ഗോവയിലെ കടലോരത്ത് സ്ഥിതി ചെയ്യുന്ന കാസിനോകള്‍, ജലവിനോദ കേന്ദ്രങ്ങള്‍ എന്നിവക്ക് മുന്നറിയിപ്പ് നല്‍കിയതായി ഗോവ തുറമുഖ വകുപ്പ് മന്ത്രി ജയേഷ് സാലഗാനോക്കര്‍ അറിയിച്ചു.

രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഗോവ സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കി. മല്‍സ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികളെത്താന്‍ സാധ്യതയുള്ളതായാണ് രഹസ്വാന്വേഷണ എജന്‍സികളുടെ മുന്നറിയിപ്പ്. ഗോവയിലെ കടലോരത്ത് സ്ഥിതി ചെയ്യുന്ന കാസിനോകള്‍, ജലവിനോദ കേന്ദ്രങ്ങള്‍ എന്നിവക്ക് മുന്നറിയിപ്പ് നല്‍കിയതായി ഗോവ തുറമുഖ വകുപ്പ് മന്ത്രി ജയേഷ് സാലഗാനോക്കര്‍ അറിയിച്ചു. പടിഞ്ഞാറന്‍ തീരത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ എജന്‍സി റിപ്പോര്‍ട്ട് തീരരക്ഷാ സേന പങ്കുവെച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നറിയിപ്പ് ഗോവയെ മാത്രം ലക്ഷ്യംവെച്ചുള്ളതല്ലെന്നാണ് സൂചന. മുംബൈ, ഗുജറാത്ത് തീരങ്ങളിലും ആക്രമണമുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകളെന്നും തുറമുഖ വകുപ്പ് മന്ത്രി പറഞ്ഞു. നേരത്തെ പാകിസ്താന്‍ പിടിച്ചെടുത്ത ഇന്ത്യയില്‍ നിന്നുള്ള മല്‍സ്യബന്ധന ബോട്ട് വിട്ടയച്ചിരുന്നു. തിരികെയെത്തുന ഈ ബോട്ടില്‍ ഭീകരവാദികള്‍ ഉണ്ടായേക്കാമെന്നാണ് അന്വേഷണ എജന്‍സികളുടെ മുന്നറിയിപ്പ്.