LiveTV

Live

National

ട്രെയിനില്‍ വച്ച് ഭാര്യയെ ആക്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ട്രെയിനില്‍ വച്ച് ഭാര്യയെ ആക്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍
Summary
ടാക്സി ഡ്രൈവറായ റഫീഖ് ഷെയ്ഖ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്

ട്രയിനില്‍ വച്ച് ഭാര്യയെ ആക്രമിച്ച ഭര്‍ത്താവിനെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു. ടാക്സി ഡ്രൈവറായ റഫീഖ് ഷെയ്ഖ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

ട്രെയിനില്‍ വച്ച് ഭാര്യയെ ആക്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

വ്യാഴാഴ്ച രാത്രിയാണ് സംഭവം. താനെയില്‍ ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വെ സ്റ്റേഷനിലേക്കുള്ള യാത്ര ചെയ്യുകയായിരുന്നു യുവതിയും ഭര്‍ത്താവും. യാത്രക്കിടയില്‍ റഫീഖ് ഭാര്യയെ ഉപദ്രവിക്കുകയും അടിക്കുകയും ചെയ്യുന്നുണ്ടായിരുന്നുവെന്ന് മറ്റ് യാത്രക്കാര്‍ പറഞ്ഞു. മര്‍ദ്ദിക്കുന്നതു കണ്ട യാത്രക്കാരിലൊരാള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. സഹയാത്രികര്‍ വിവരമറിയച്ചതിനെത്തുടര്‍ന്ന് റെയില്‍വെ പൊലീസെത്തി റഫീഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. റഫീഖിനെതിരെ കൊലപാതക ശ്രമത്തിനും പീഡനത്തിനും കേസെടുത്തിട്ടുണ്ട്. റഫീഖ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.