LiveTV

Live

National

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള ഇംപീച്ച്മെന്‍റ് നോട്ടീസ് തിങ്കളാഴ്ച നൽകും

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള ഇംപീച്ച്മെന്‍റ് നോട്ടീസ് തിങ്കളാഴ്ച നൽകും
Summary
സി.പി.എം, സി.പിഐ ഉള്‍പ്പെടെയുള്ള അംഗങ്ങൾ ഒപ്പിട്ടിട്ടുള്ള നോട്ടീസ് തിങ്കളാഴ്ച രാജ്യസഭാ അധ്യക്ഷന് നൽകും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെയുള്ള ഇംപീച്ച്മെന്‍റ് നോട്ടീസ് തിങ്കളാഴ്ച നൽകും. അമ്പതിലധികം പേരാണ് നോട്ടീസിനെ പിന്തുണച്ച് ഒപ്പിട്ടിട്ടുള്ളത്. സി.പി.എം, സി.പിഐ ഉള്‍പ്പെടെയുള്ള അംഗങ്ങൾ ഒപ്പിട്ടിട്ടുള്ള നോട്ടീസ് തിങ്കളാഴ്ച രാജ്യസഭാ അധ്യക്ഷന് നൽകും. നോട്ടീസ് ലഭിച്ചു കഴിഞ്ഞാൽ അത് അധ്യക്ഷന് അംഗീകരിക്കേണ്ടി വരും. അങ്ങനെ അംഗീകരിക്കുന്ന നോട്ടീസിനേക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീക്കണമെന്നതാണ് പിന്നീടുള്ള നടപടി. ഇതിനു ശേഷം സമിതി നൽകുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഇതിൽ വിചാരണ വേണമോ എന്ന് തീരുമാനിക്കുന്നത്.