LiveTV

Live

National

ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രതിഷേധം വ്യാപിക്കുന്നു

ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രതിഷേധം വ്യാപിക്കുന്നു
Summary
സി.ബി.എസ്.ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്‍റെ വന്‍പരാജയമാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി

സി.ബി.എസ്.ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിഷേധം കനക്കുന്നു. ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ വിദ്യാര്‍‌ത്ഥി പ്രതിഷേധം ഇരമ്പി. പാര്‍ലമെന്‍റില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുമെന്ന് കോണ്‍ഗ്രസ്സ് വ്യക്തമാക്കി. പരീക്ഷാ കണ്‍ട്രോളറും സി.ബി.എസ്.ഇയിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരും അടക്കം നാല്‍പതോളം പേരെ ഇതിനകം പോലീസ് ചോദ്യം ചെയ്തു.

സി.ബി.എസ്.ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്‍റെ വന്‍പരാജയമാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി. വിഷയം പാര്‍ലമെന്‍റില്‍‌ ഉന്നയിക്കുമെന്നും മാല്ലികാര്‍ജ്ജുര്‍ ഖാര്‍കെ പറഞ്ഞു. ഡല്‍ഹിയില്‍ സി.ബി.എസ്.ഇ ആസ്ഥാനത്തിനു മുമ്പിലും ജന്ദര്‍മന്ദറിലും ഇന്നും വിദ്യാര്‍ത്ഥി പ്രതിഷേധം ഇരമ്പി, മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എന്‍.എസ്.യു.ഐ പ്രതിഷേധിച്ചു. അതിനിടെ കേസില്‍ 40 തോളം പേരെ പോലീസ് ചോദ്യം ചെയ്തു. പ്രത്യേക സംഘ രൂപീകരിച്ചാണ് ഡല്‍ഹി പോലീസിന്‍റെ അന്വേഷണം. വാട്ട് ആപ്പ് അടക്കമുള്ള നവ മാധ്യങ്ങളിലൂടെ യുള്ള ചോര്‍ത്തല്‍ ആയിതനാല്‍ കുറ്റം ഐ.ടി നിയമ ലംഘനത്തിന്‍റെ പരിധിയില്‍ വരുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. പുതിയ പരീക്ഷാ തിയ്യതി തിങ്കാളാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കും.