LiveTV

Live

National

ഇന്റര്‍കാസ്റ്റ് വിവാഹങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ പ്രത്യേക നിയമവുമായി മഹാരാഷ്ട്ര

ഇന്റര്‍കാസ്റ്റ് വിവാഹങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ പ്രത്യേക നിയമവുമായി മഹാരാഷ്ട്ര
Summary
ഇന്റർകാസ്റ്റ് വിവാഹം കഴിക്കുന്നവരുടെ സംരക്ഷണത്തിനും സാമ്പത്തികമായി പിന്തുണ നല്‍കുന്നതിനുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമനിർമാണത്തിന് ഒരുങ്ങുകയാണ്.

ഇന്റര്‍കാസ്റ്റ് വിവാഹങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ പ്രത്യേക നിയമവുമായി മഹാരാഷ്ട്ര‍. ഇന്റർകാസ്റ്റ് വിവാഹം കഴിക്കുന്നവരുടെ സംരക്ഷണത്തിനും സാമ്പത്തികമായി പിന്തുണ നല്‍കുന്നതിനുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമനിർമാണത്തിന് ഒരുങ്ങുകയാണ്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു നിയമം നിർമ്മിക്കപ്പെടുന്നത്.

ഇന്റര്‍കാസ്റ്റ് വിവാഹങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ പ്രത്യേക നിയമവുമായി മഹാരാഷ്ട്ര

ഇന്റര്‍കാസ്റ്റ് വിവാഹം ചെയ്യുന്നവര്‍ക്ക് നേരെയുണ്ടാകുന്ന സമുദായ ഭ്രഷ്ടും കുടുംബ വിലക്കും ദുരഭിമാനക്കൊലയുമെല്ലാം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുമുള്ളവരുടെ വിവാഹങ്ങളെയാണ് നിയമം ലക്ഷ്യം വെക്കുന്നതെങ്കിലും വ്യത്യസ്ത ജാതിയില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹങ്ങൾ സംരക്ഷിക്കുന്നതിനാണ് ഊന്നൽ നൽകുക.

നിയമനിർമാണത്തിനായി ഏഴ് പേരടങ്ങുന്ന ഒരു കമ്മിറ്റിക്ക് സംസ്ഥാന സാമൂഹ്യ നിയമ വകുപ്പ് രൂപം നൽകിയിട്ടുണ്ട്. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ നിന്നുള്ള ഓരോ സർക്കാർ പ്രതിനിധികളും നിയമ, നീതിന്യായ വിഭാഗത്തിൽ നിന്നും ഓരോരുത്തരും വക്കീലന്മാര്‍, പ്രൊഫസർമാര്‍ എന്നിവരുമടങ്ങുന്നതാണ് കമ്മിറ്റി.

കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങിയതായും മൂന്നു മാസത്തിനുള്ളില്‍ നിയമം തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്നും സാമൂഹ്യ നിയമ വകുപ്പ് മന്ത്രി രാജ്‌കുമാർ ബദോലെ പറഞ്ഞു. "മഹാരാഷ്ട്ര താരതമ്യേന ഒരു പുരോഗമന സംസ്ഥാനമാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് വഴികാട്ടിയാവാന്‍ മഹാരാഷ്ട്രക്ക് സാധിക്കും. ഞങ്ങളുടെ നിയമനിർമ്മാണം മാതൃകയാക്കി നിയമം നിര്‍മ്മിക്കാന്‍ കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഇന്റർകാസ്റ്റ് വിവാഹം കഴിക്കുന്നവർക്ക് 50,000 രൂപയുടെ ധനസഹായവും മറ്റു ചിലവുകള്‍ക്കുള്ള സഹായങ്ങളും സർക്കാർ നൽകി വരുന്നുണ്ട്. ഇതിനു പുറമെയാണ് പുതിയ നിയമനിർമാണം.