LiveTV

Live

National

അമിത് ഷായുടെ മതം വെളിപ്പെടുത്തണമെന്ന് സിദ്ധരാമയ്യ

അമിത് ഷായുടെ മതം വെളിപ്പെടുത്തണമെന്ന് സിദ്ധരാമയ്യ
Summary
സിദ്ധരാമയ്യ അഹിന്ദുവാണെന്ന അമിത് ഷായയുടെ പ്രസ്താവനയോട് പ്രതികരിക്കവെയാണ്

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഹിന്ദുവാണോ അതോ ജൈനമതത്തില്‍ പെട്ടയാളാണോ എന്ന് വെളിപ്പെടുത്താന്‍ തയ്യാറാവണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. സിദ്ധരാമയ്യ അഹിന്ദുവാണെന്ന അമിത് ഷായയുടെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമിത് ഷാ ജൈനമതത്തില്‍ പെട്ടയാളാണ്. ജൈന്‍ മറ്റൊരു മതവിഭാഗമാണ്. അങ്ങനെയുള്ള ഷാ എങ്ങനെയാണ് എന്നെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധരാമയ്യ അഹിന്ദ (കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗകാരെയും വിശേഷിപ്പിക്കുന്നത്)യല്ല മറിച്ച് അഹിന്ദുവാണെന്നാണ് അമിത് ഷാ ദേവങ്കരയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത്.