LiveTV

Live

National

നിയമലംഘകരെ പാഠം പഠിപ്പിക്കാന്‍ ടയര്‍ കില്ലേഴ്‍സുമായി പൊലീസ്

നിയമലംഘകരെ പാഠം പഠിപ്പിക്കാന്‍ ടയര്‍ കില്ലേഴ്‍സുമായി പൊലീസ്
Summary
വണ്‍വെ തെറ്റിച്ച് വണ്ടിയെടുക്കുന്നവരുടെ ടയറുകള്‍ക്ക് ഇനി പണിക്കിട്ടും
നിയമലംഘകരെ പാഠം പഠിപ്പിക്കാന്‍ ടയര്‍ കില്ലേഴ്‍സുമായി പൊലീസ്

ഏറ്റവും മോശം ഡ്രൈവിംഗ് സ്വഭാവമുള്ള രാജ്യങ്ങളില്‍ ഏറ്റവും പിറകില്‍തന്നെയാണ് ഇന്ത്യയുടെ സ്ഥാനം. രാജ്യത്തിന്റെ ഏതു ഭാഗത്തും, അത് ഏത് സംസ്ഥാനമാണെങ്കിലും റോഡ് നിയമങ്ങള്‍ തെറ്റിക്കുന്നതില്‍ ഇന്ത്യക്കാര്‍ ഒറ്റക്കെട്ടാണ്. ഇന്ത്യയിലെ റോഡപകടങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രത്യേക സര്‍വെ നടത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട നിയമലംഘനങ്ങളില്‍ ഒന്നാണ് വണ്‍വേ തെറ്റിച്ച് വണ്ടിയെടുക്കുക എന്നത്. ഏറ്റവും അപകടസാധ്യതയുള്ള നിയമലംഘനവും അതുതന്നെയാണ്.

എന്നാല്‍ വണ്‍വെ തെറ്റിച്ച് പൂനെ നഗരത്തിലൂടെ ഇനി വണ്ടിയോടിച്ചാല്‍ പണി കിട്ടും. ടയര്‍ കില്ലേഴ്സ് സ്ഥാപിച്ചിരിക്കയാണ് റോഡുകളില്‍ പൊലീസ്. ദിശമാറ്റി വണ്ടിയെടുക്കുന്നവരുടെ ടയറുകള്‍ പഞ്ചറാവുന്ന രീതിയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ശരിയായ ദിശയില്‍ വാഹനവുമായി വരുന്നവര്‍ക്ക് സുഖമായി കയറിയിറങ്ങിപോകുകയും ചെയ്യാം.