LiveTV

Live

National

ജി സാറ്റ് 6 എ വിജയകരമായി ഭ്രമണപഥത്തില്‍

ജി സാറ്റ് 6 എ വിജയകരമായി ഭ്രമണപഥത്തില്‍
Summary
വാർത്താവിനിമയ രംഗത്ത് രാജ്യത്തിന് മുതൽക്കൂട്ടാവുന്ന ഉപഗ്രഹമാണ് ജി സാറ്റ് 6 എ.

ബഹിരാകാശ പര്യവേഷണ രംഗത്ത് വീണ്ടും ഇന്ത്യൻ വിജയം. ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച ജി സാറ്റ് 6 എ വിജയകരമായി ഭ്രമണപഥത്തിലെത്തി. വാര്‍ത്താവിനിമയ രംഗത്ത് രാജ്യത്തിന് മുതല്‍കൂട്ടാകും. ഒപ്പം പര്യവേഷണ വാഹനമായ ജി.എസ്.എൽ.വി - എഫ് 8 ന്റെ യാത്രയും വിജയകരമാണ്. 4.56 ന് ആരംഭിച്ച ജി.എസ്.എൽ.വി എഫ് 8 ന്റെ യാത്ര 17മിനിറ്റി 47 സെക്കന്‍റുകള്‍ കൊണ്ട് പൂർത്തിയായി. പന്ത്രണ്ടാം സ്റ്റേജിൽ ഉപഗ്രഹം പര്യവേക്ഷണ വാഹനത്തിൽ നിന്ന് വേർപ്പെട്ടു. മിഷൻ സക്സസ്.

വാർത്താവിനിമയ രംഗത്ത് രാജ്യത്തിന് മുതൽക്കൂട്ടാവുന്ന ഉപഗ്രഹമാണ് ജി സാറ്റ് 6 എ. കൂടുതൽ ശക്തിയാർന്ന സിഗ്നലുകൾ നൽകാൻ ഉപഗ്രഹത്തിന് സാധിക്കും. കൂടാതെ സൈനിക ആവശ്യങ്ങൾക്കും സഹായകരമാകും. ചാന്ദ്രയാൻ രണ്ട് അടക്കം പത്ത് മിഷനുകൾ ഈ വർഷം ഉണ്ടാകുമെന്ന് ചെയർമാൻ കെ.ശിവൻ അറിയിച്ചു.

ഇന്ത്യ തദ്ദേശിയമായി വികസി പ്പിച്ചെടുത്ത ക്രയോജനിക് സങ്കേതിക വിദ്യയാണ് ജി.എസ്.എൽ.വി എഫ് 8 ലും ഉപയോഗിച്ചത്. മുൻപുണ്ടായിരുന്ന തിനെക്കാൾ 50 ശതമാനം ശേഷി വർധിപ്പിച്ചാണ് എഫ് എട്ട് നിർമിച്ചത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന മൂന്നാം സ്റ്റേ ജായിരുന്നു എഫ് എട്ടിന്റെ പ്രധാന പ്രത്യേകത.