LiveTV

Live

National

റിക്ഷ വലിച്ച് ഈ മനുഷ്യന്‍ നിര്‍മിച്ചത് 9 സ്കൂളുകള്‍

റിക്ഷ വലിച്ച് ഈ മനുഷ്യന്‍ നിര്‍മിച്ചത് 9 സ്കൂളുകള്‍
Summary
പടച്ചവന്റെ ആഗ്രഹമായിരുന്നു ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യണമെന്നത് എന്നാണ് അലി പറയുന്നത്
റിക്ഷ വലിച്ച് ഈ മനുഷ്യന്‍ നിര്‍മിച്ചത് 9 സ്കൂളുകള്‍

കഴിഞ്ഞ ഞായറാഴ്ചയിലെ പ്രധാനമന്ത്രിയുടെ മന്‍ കി ബാതിലെ താരമായിരുന്ന ഒരാളുണ്ട്. അഹമ്മദ് അലി.. ആസാമിലെ 82 കാരനായ ഒരു റിക്ഷാവണ്ടിക്കാരന്‍. തന്റെ വരുമാനം ചെലഴിച്ച് ഈ മനുഷ്യന്‍ നാടിന് നിര്‍മിച്ച് നല്‍കിയത് 9 വിദ്യാലയങ്ങളാണ്.

ആസാമിലെ കരിംഗഞ്ച് സ്വദേശിയാണ് അഹമ്മദ് അലി. കരിംഗഞ്ച് ജില്ലയിലെ ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള മധുര്‍ബന്ദ് ഗ്രാമത്തിലെ കുട്ടികള്‍ക്കായാണ് ഇദ്ദേഹം വിദ്യാലയങ്ങള്‍ നിര്‍മ്മിക്കുന്നത്.

ആളുകളുടെ മനഃശക്തിയുടെ ഒരു ഉത്തമ ഉദാഹരണമാണ് അലിയെന്നായിരുന്നു മന്‍ കി ബാതില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഭാര്യയ്ക്കും മൂന്ന് ആണ്‍മക്കള്‍ക്കുമൊപ്പം റേഡിയോയില്‍ തന്റെ പേര് കേള്‍ക്കേ അലിയുടെ മുഖം വല്ലാതെ തിളങ്ങി. പടച്ചവന്റെ ആഗ്രഹമായിരുന്നു ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യണമെന്നത്. പ്രദേശവാസികളുടെ സഹായം കൂടിയായപ്പോള്‍ എനിക്കതില്‍ വിജയിക്കാനായി എന്ന് പറയുന്നു അഹമ്മദ് അലി. അഹമ്മദ് അലി സ്കൂള്‍ പഠനം പാതിവഴിയില്‍ നിര്‍ത്തിയ ആളാണ്.

1979 ല്‍ തന്റെ കൈവശമുണ്ടായിരുന്ന ഭുമിയുടെ ഒരുഭാഗം വിറ്റാണ് അലി സ്കള്‍ നിര്‍മ്മിക്കാനാവശ്യമായ പണം കണ്ടെത്തുന്നത്.. ചെറിയ ചെറിയ തുകകളുമായി നാട്ടുകാരും സഹായിച്ചു. അതൊരു ലോവര്‍ പ്രൈമറി സ്കൂളായിരുന്നു. കഴിഞ്ഞ നാല്‍പത് വര്‍ഷമായി അദ്ദേഹം ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടിരിക്കുന്നു. മൂന്ന് എല്‍ പി സ്കൂള്‍, അഞ്ച് യു പി സ്കൂള്‍, ഒരു ഹൈസ്ക്കൂള്‍ എന്നിങ്ങനെ തന്റെ ഗ്രാമത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം ഭദ്രമാക്കുകയാണ് അഹമ്മദ് അലി.

റിക്ഷ വലിച്ച് ഈ മനുഷ്യന്‍ നിര്‍മിച്ചത് 9 സ്കൂളുകള്‍

36 ഏക്കറോളം സ്ഥമുണ്ടായതില്‍ 32 ഏക്കറും ഇതിനായി ദാനം ചെയ്തു കഴിഞ്ഞു. സ്കളുകള്‍ക്ക് അലിയുടെ പേരാണ് ഇട്ടിരിക്കുന്നത്.

എന്റെ പ്രദേശത്ത് 10 സ്കൂളുകളെങ്കിലും വേണമെന്നാണ് എന്റെ സ്വപ്നം. ഇനി ഒരു കോളജ് ആണ് ലക്ഷ്യം. ഇവിടുത്തെ പാവപ്പെട്ട വീട്ടിലെ പത്താംക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്ക് കോളജ് വിദ്യാഭ്യാസം ലഭിക്കണം. - അലി പറയുന്നു

ദാരിദ്ര്യം കാരണമാണ് എനിക്ക് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നത്. അത് എന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. പാവപ്പെട്ട മാതാപിതാക്കളുടെ കുട്ടികള്‍ ഒരര്‍ത്ഥത്തിലും പഠനം നിറുത്താന്‍ ഇനി പാടില്ല. ഈ കുട്ടികള്‍ സ്കൂളില്‍ പോകുന്നത് കാണുന്നത് തന്നെ സന്തോഷമാണ്.- അലി കൂട്ടിച്ചേര്‍ത്തു.