LiveTV

Live

National

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യം നിലനിര്‍ത്താന്‍ മമതാ ബാനര്‍ജി ഇന്ന് ഡല്‍ഹിയില്‍

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യം നിലനിര്‍ത്താന്‍ മമതാ ബാനര്‍ജി ഇന്ന് ഡല്‍ഹിയില്‍
Summary
രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ ഐക്യനീക്കം സജീവമാക്കാന്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഡല്‍ഹിയില്‍. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ മമത പങ്കെടുക്കും. സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരോടും മമത കൂടിക്കാഴ്ച നടത്തിയേക്കും.

സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് മുതല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യനിരക്കായി ശരത് പവാര്‍ അടക്കമുള്ളവര്‍ ശ്രമം നടത്തുന്നുണ്ട്..ടി ആര്‍ എസ്സ് നേതാവ് കെ. ചന്ദ്രശേഖര്‍ റാവുവുമായി മമത നേരത്തെ കൊല്‍ക്കൊത്തയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലെ കൂടിക്കാഴ്ചകള്‍. ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ മമത ഡല്‍ഹിയിലുണ്ടാകും.

പ്രതിപക്ഷ ചേരിയുടെ നേതൃനിരയിലേക്ക് കോണ്‍ഗ്രസ് വരുന്നതില്‍ ചന്ദ്രശേഖര്‍ റാവു ശക്തമായ എതിര്‍പ്പറിയിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ജെഎം എം നേതാവ് ഹേമന്ദ് സോറന്‍ ഉള്‍പ്പടെയുള്ളവര്‍ക്കും ഈ നിലപാടുണ്ട്. എന്നാല്‍ സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കളെ മമത കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍
പൊതുതെരഞ്ഞെടുപ്പിലും എസ് പി - ബിഎസ്പി സഖ്യം തുടരുമെന്ന മായാവതിയുടെ നിലപാടിനെ മമതബാനര്‍ജി സ്വാഗതം ചെയ്തിരുന്നു.