LiveTV

Live

National

ബിജെപി എംപിയുടെ എന്‍ജിഒ നല്‍കിയ അവാര്‍ഡ് നിരസിച്ച് ഐപിഎസ് ഓഫീസര്‍ രൂപ

ബിജെപി എംപിയുടെ എന്‍ജിഒ നല്‍കിയ അവാര്‍ഡ് നിരസിച്ച് ഐപിഎസ് ഓഫീസര്‍ രൂപ
Summary
ഈ പുരസ്കാരം വാങ്ങാന്‍ തന്‍റെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് എന്‍ജിഒ ചെയര്‍മാന് രൂപ കത്തും നല്‍കി

പരപ്പന അഗ്രഹാര ജയിലില്‍ സുഖജീവിതം നയിക്കാന്‍ വികെ ശശികലക്ക് വഴിവിട്ട സഹായം ലഭിച്ചതിന്‍റെ തെളിവുകള്‍ പുറത്തുവിട്ട കര്‍ണാടക ഐപിഎസ് ഓഫീസര്‍ ഡി രൂപയെ ആരും മറന്നിട്ടുണ്ടാകില്ല. ഇതുണ്ടാക്കിയ കോലാഹലങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. ഇപ്പോഴിതാ ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ നല്‍കിയ അവാര്‍ഡ് നിരസിച്ച് ഒരിക്കല്‍ കൂടി വാര്‍ത്തയാകുകയാണ് രൂപ.

ബിജെപി എംപിയുടെ എന്‍ജിഒ നല്‍കിയ അവാര്‍ഡ് നിരസിച്ച് ഐപിഎസ് ഓഫീസര്‍ രൂപ

ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നമ്മ ബംഗളൂരു ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് രൂപ നിരസിച്ചത്. ഈ പുരസ്കാരം വാങ്ങാന്‍ തന്‍റെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് എന്‍ജിഒ ചെയര്‍മാന് രൂപ കത്തും നല്‍കി. ബിജെപി എംപിയും റിപ്പബ്ളിക് ടിവിയുടെ നിക്ഷേപകരിലൊരാളുമായ രാജീവ് ചന്ദ്രശേഖര്‍ സ്ഥാപിച്ചതാണ് നമ്മ ബംഗളൂരു ഫൌണ്ടേഷന്‍. വിവിധ മേഖലകളിൽ മികച്ച ​സേവനമനുഷ്ടിക്കുന്നവർക്ക്​ നൽകുന്ന പുരസ്കാരത്തിന്‍റെ ഒമ്പതാം എഡിഷനിലാണ്​ ഡി രൂപ തിരഞ്ഞെടുക്കപ്പെട്ടത്. എല്ലാ സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള സംഘടനകളുമായും പ്രസ്ഥാനങ്ങളുമായും ന്യായമായ അകലം പാലിക്കുകയും നിഷ്പക്ഷത പുലര്‍ത്തുകയും ചെയ്യണം. അപ്പോൾ മാത്രമേ പൊതുസേവകര്‍ക്ക് ജനങ്ങളുടെ ദൃഷ്ടിയിൽ ശുദ്ധവും കളങ്കരഹിതവുമായ പ്രതിച്ഛായ നിലനിർത്താൻ സാധിക്കുകയുള്ളൂവെന്നും ഡി രൂപ പറഞ്ഞു. കര്‍ണാടകയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത് വളരെ പ്രാധാന്യമുള്ള ഘടകമാണെന്നും രൂപ കൂട്ടിച്ചേര്‍ത്തു. ശശികലയില്‍ നിന്ന് കൈക്കൂലി വാങ്ങി വഴിവിട്ട സഹായം പരപ്പന ജയിലില്‍ നല്‍കിയെന്ന തെളിവുകള്‍ സഹിതമുള്ള രൂപയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ഈ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയിരുന്നു. നിലവില്‍ ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ് വകുപ്പില്‍ ഐജിയാണ് രൂപ.